‘ജല’ ക്രിസ്മസ്, പുതുവത്സരാഘോഷം സംഘടിപ്പിച്ചു
text_fieldsജിസാൻ: പ്രവാസികളിൽ പുതുവത്സരത്തിന്റെ ആവേശം പകർന്നുകൊണ്ട് ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) കേന്ദ്ര കമ്മിറ്റി ക്രിസ്മസ്, പുതുവത്സരാഘോഷം സംഘടിപ്പിച്ചു.
ക്രിസ്മസ് ട്രീയും പുൽക്കൂടും ക്രിസ്മസ് കേക്കും സാന്താക്ളോസ് അപ്പൂപ്പനും ക്രിസ്മസ് കരോൾ സംഘവുമെല്ലാം ആഘോഷത്തിന് നിറംപകർന്നു. ജിസാൻ ഫുക്ക മറീന ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടികൾ ജല ജനറൽ സെക്രട്ടറി സതീശൻ നീലാംബരി ഉദ്ഘാടനം ചെയ്തു.
കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ഫൈസൽ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് നായർ ക്രിസ്മസ്, പുതുവത്സര സന്ദേശം നൽകി. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർക്ക് ആദരാഞ്ജലിയർപ്പിച്ചു കൊണ്ട് താഹ കൊല്ലേത്ത് സംസാരിച്ചു.
ജല മുഖ്യരക്ഷാധികാരി ദേവൻ വെന്നിയൂർ, ജീവകാരുണ്യ വിഭാഗം ചെയർമാൻ സണ്ണി ഓതറ, ട്രഷറർ ഡോ. ജോ വർഗീസ്, രക്ഷാധികാരികളായ മൊയ്തീൻ ഹാജി, മനോജ്കുമാർ, വൈസ് പ്രസിഡന്റ് ഹനീഫ മുന്നിയൂർ, മുനീർ നീരോൽപാലം ,അഷ്റഫ് വാസ്ലി, നൗഷാദ് പുതിയതോപ്പിൽ, ഹരിദാസ് സംതാ എന്നിവരുടെ നേതൃത്വത്തിൽ ക്രിസ്മസ് കേക്ക് മുറിച്ചു.
മുസ്തഫ പൂവത്തിങ്കൽ സാന്താക്ളോസിനെ അവതരിപ്പിച്ചു. ബിനു ബാബു, ജോർജ് തോമസ്, ഡോ. ജോ വർഗീസ് എന്നിവർ കുടുംബത്തോടപ്പം ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിച്ചു. ജല കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. രമേശ് മൂച്ചിക്കൽ, ഹർഷു എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഗീതനിശയും കുട്ടികളുടെ നൃത്തനൃത്യങ്ങളും ആഘോഷപരിപാടികൾക്ക് മികവേകി.
ജല സമ്മാനപദ്ധതിയിൽ വിജയികളായവർക്കും കുട്ടികൾക്കും നൗഷാദ് പുതിയതോപ്പിൽ, ഷെൽജിൻ, അന്തുഷാ ചെട്ടിപ്പടി, ഗഫൂർ പരപ്പനങ്ങാടി, സാദിഖ് പരപ്പനങ്ങാടി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജോർജ് തോമസ് സ്വാഗതവും ജബ്ബാർ പാലക്കാട് നന്ദിയും പറഞ്ഞു.
സലാം എളമരം, അഷ്റഫ് മണ്ണാർക്കാട്, പ്രിൻസ് കല്ലുംമൂട്ടിൽ, ഷാജി കൊല്ലം, ബാലൻ പാലക്കാട്, മുസ്തഫ, ജമാൽ, സമീർ, സമദ്, ഷിഹാബ് കൊല്ലം, അഭിലാഷ്, നിസാർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.