ആശയവിനിമയ ശിൽപശാല സംഘടിപ്പിച്ചു
text_fieldsറിയാദ്: ആശയവിനിമയ നൈപുണ്യം എങ്ങനെ വർധിപ്പിക്കാം എന്ന വിഷയത്തിൽ വിദ്യാർഥികൾക്കായി ശിൽപശാല സംഘടിപ്പിച്ചു.
റിയാദ് റാഡിസൺ പാർക്ക് ഇൻ ഹോട്ടലിൽ നടത്തിയ പരിപാടിയിൽ ഇൻറർനാഷനൽ ബിസിനസ് സ്ട്രാറ്റജിസ്റ്റും യൂത്ത് ട്രാൻസ്ഫോർമേഷൻ കോച്ചുമായ ഇബ്രാഹിം സുബ്ഹാൻ ക്ലാസ് നയിച്ചു. വിവിധ സ്കൂളുകളിൽനിന്ന് തിരഞ്ഞെടുത്ത 20ഓളം വിദ്യാർഥികൾ ആശയവിനിമയത്തിന്റെ നൂതനവിദ്യകൾ അഭ്യസിച്ചു. പാഠപുസ്തകത്തിൽനിന്നും ജീവിത പരിസരത്തുനിന്നും ആർജിച്ച അറിവുകൾ, എങ്ങനെ മറ്റുള്ളവരിലേക്ക് കൈമാറ്റം ചെയ്യാം എന്നത് പ്രായോഗികമായി ബോധ്യപ്പെടുത്തി കൊടുക്കുകയും ആത്മവിശ്വാസം, നല്ല സ്വഭാവം എങ്ങനെ സ്വായത്തമാക്കാം എന്നതിന്റെ മാർഗങ്ങൾ പരിശീലിപ്പിക്കുകയും ചെയ്തു. ആശയങ്ങൾ എങ്ങനെ മറ്റുള്ളവരിലേക്ക് കൈമാറ്റം ചെയ്യാം എന്ന പരിശീലനവും ഇൻറർവ്യൂകളിൽ എങ്ങനെ നമ്മുടെ സാമർഥ്യം പുറത്തെടുക്കാമെന്ന മാർഗവും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. സ്കൈ ട്രെയിനിങ് ആൻഡ് സർവിസസ് നടത്തിയ സർട്ടിഫിക്കറ്റ് കോഴ്സിൽ റിയാദിലെ വിവിധ സ്കൂൾ വിദ്യാർഥികൾ സംബന്ധിച്ചു. റിയാദ് മിഡിലീസ്റ്റ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപിക ആശ സലീം സ്വാഗതം പറഞ്ഞു. ശിഫ അൽറബീഹ് മെഡിക്കൽ ഗ്രൂപ് എം.ഡി ഷാജി അരിപ്ര ആശംസ നേർന്നു. അർഷാദ്, ഫൈസൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.