പ്രവാസി സാമ്പത്തിക സമ്മേളനം സംഘടിപ്പിച്ചു
text_fieldsറിയാദ്: 'മികച്ച ഭാവിക്ക് മികവുറ്റ ആസൂത്രണം' എന്നപ്രമേയത്തിൽ റിയാദ് കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷൻ (കെ.ഡി.എം.എഫ്.ടീം) പ്രവാസി സാമ്പത്തിക സമ്മേളനം സംഘടിപ്പിച്ചു. റിയാദ് അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.ഡി.എം.എഫ് ടീം ഫോർ എജുക്കേഷൻ എംപവർമെന്റ് ആൻഡ് മെന്ററിങ് വിഭാഗം കൺവീനറും ട്രെയിനറുമായ മുഹമ്മദ് ഷമീജ് പതിമംഗലം പ്രമേയപ്രഭാഷണം നടത്തി.
സാമ്പത്തിക ക്രയവിക്രയങ്ങളിൽ അനുവർത്തിക്കേണ്ട പ്രധാനപ്പെട്ട വസ്തുതകൾ വിശദീകരിച്ചു കൊണ്ട് സാമ്പത്തിക സ്വാതന്ത്ര്യം എങ്ങനെ കൈവരിക്കാം എന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. കുടുംബ ബജറ്റിന്റെ പ്രാധാന്യങ്ങളും സേവിങ്സ്, ഇൻവെസ്റ്റ്മെന്റ് തുടങ്ങി ഭാവി ഭദ്രമാക്കാനുള്ള സാമ്പത്തിക കരുതലുകളെ കുറിച്ചുമൊക്കെ വിശദമായ ചർച്ച നടന്നു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശാഹിദ് ഉദ്ഘാടനം ചെയ്തു.
സൈനുൽ ആബിദ് മച്ചക്കുളം അധ്യക്ഷത വഹിച്ചു. ഇ.ടി. അബ്ദുൽ ഗഫൂർ കൊടുവള്ളി ഉപസംഹാരം നടത്തി. മുജീബ് ഫൈസി, നവാസ് വെള്ളിമാടുകുന്ന്, അബ്ദുറഹ്മാൻ ഫറോക്ക്, ഷൗക്കത്ത് കാടമ്പോട്ട് തുടങ്ങിയവർ സംസാരിച്ചു.
സമീർ പുത്തൂർ സംഘടനാ പ്രവർത്തന സന്ദേശം നൽകി. ഷംസുദ്ദീൻ കോറോത്ത്, മുസ്തഫ പാറന്നൂർ, ബഷീർ പാലക്കുറ്റി, ബഷീർ താമരശ്ശേരി, ജാഫർ സാദിഖ് പുത്തൂർമഠം, ഷറഫുദ്ദീൻ ഹസനി, അഷ്റഫ് പെരുമ്പള്ളി, സുഹൈൽ കൊടുവള്ളി, താജുദ്ദീൻ പൈതോത്ത്, അഷ്കർ വട്ടോളി, ഷറഫുദ്ദീൻ മടവൂർ സംബന്ധിച്ചു.
മുഹമ്മദ് ഷബീൽ പൂവാട്ടുപറമ്പ്, അബ്ദുൽ കരീം പയോണ, മുഹമ്മദ് എൻ.കെ. പേരാമ്പ്ര, സ്വാലിഹ് പരപ്പൻപൊയിൽ, അമീൻ കൊടുവള്ളി, ശരീഫ് മുഡൂർ, സെയ്തലവി ചീനിമുക്ക് എന്നിവർ നേതൃത്വം നൽകി. സജീർ ഫൈസി പ്രാരംഭപ്രാർഥനയും മുജീബ് ഫൈസി മമ്പാട് സമാപന പ്രാർഥനയും നിർവഹിച്ചു. ജനറൽ സെക്രട്ടറി ഫദ്ലുറഹ്മാൻ പതിമംഗലം സ്വാഗതവും ടീം വിങ് ചെയർമാൻ അബ്ദുൽ ഗഫൂർ എസ്റ്റേറ്റ് മുക്ക് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.