ഇന്ത്യൻ ഇസ്ലാഹി ഫാമിലി മീറ്റ് സംഘടിപ്പിച്ചു
text_fieldsദമ്മാം: പ്രവാസലോകത്ത് ആയിരക്കണക്കിന് ആളുകൾക്ക് ഇസ്ലാമിന്റെ വെളിച്ചവും മനസ്സുകൾക്ക് സമാധാനവും നൽകിയ ഇസ്ലാഹി സെന്ററുകൾ നവോത്ഥാന വഴിയിലെ പ്രകാശം പൊഴിക്കുന്ന വിളക്കുകളാണെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെന്റർ സൗദി നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച അൽഫർഹ സൗദി ഇസ്ലാഹി ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൗദിക്കകത്തും സ്വന്തം നാട്ടിലും നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. തൗഹീദീ പ്രസ്ഥാനത്തിന്റെ ആശയാദര്‍ശങ്ങള്‍ കൂടുതല്‍ ജനമനസ്സുകളിലേക്കെത്തിക്കാന് ഇസ്ലാഹി സെന്ററുകള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.
പ്രവാസലോകത്തെ പ്രബോധന സാധ്യതകള്‍, പ്രവാസികളുടെ പ്രശ്നങ്ങള്‍, വിദേശജീവിതത്തിന്റെ സാമ്പത്തിക-മാനസിക പ്രയാസങ്ങള്‍, ആകസ്മികമായ തിരിച്ചുപോക്കിലെ ആശങ്കകള്‍, സാമ്പത്തിക അച്ചടക്കത്തിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങള്‍ സംഗമത്തില്‍ ചർച്ചചെയ്തു. സൗദിയിലെ വിവിധ സെന്ററുകളില്‍നിന്നും പ്രതിനിധികളായെത്തിയവരും അവരുടെ കുടുംബങ്ങളുമാണ് സംഗമത്തിൽ പങ്കെടുത്തത്.
കെ.എൻ.എം നേതാക്കളായ എം. മുഹമ്മദ് മദനി, നൂർ മുഹമ്മദ് നൂർഷ, ആദിൽ അത്തീഫ് സ്വലാഹി, ഷുക്കൂർ സ്വലാഹി, കെ.എം. ഫൈസി തരിയോട്, എം.ഐ. മുഹമ്മദലി സുല്ലമി, സി. മുഹമ്മദ് സലീം സുല്ലമി, എം.എം. നദ്വി, എൻ.വി. സക്കരിയ, അബ്ദുറസാഖ് സലാഹി, അഹ്മദ് കുട്ടി മദനി, അബ്ദുറഹ്മാൻ മദീനി, അബൂബക്കർ എടത്തനാട്ടുകര, നൂരിസ ജിദ്ദ, സലിം ചാലിയം, അബ്ദുസ്സലാം അരീക്കോട്, അബൂബക്കർ ഫാറൂഖി, അബൂബക്കർ സലാഹി, അലി ശാക്കിർ മണ്ടേരി, അബുഹുറൈറ, മുജീബ് തൊടികപ്പാലം, മൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയിൽ ഹബീബ് റഹ്മാൻ മേലേവീട്ടിൽ (ജുബൈൽ) അധ്യക്ഷത വഹിച്ചു. ഖുദ്റത്തുല്ല നദ്വി സ്വാഗതവും ഹാഫിസ് റഹ്മാൻ മദനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.