കുട്ടികൾക്ക് ‘തട്ടകം’ നാടക പഠനകളരി സംഘടിപ്പിച്ചു
text_fieldsറിയാദ്: തട്ടകം റിയാദിന്റെ കളിക്കൂട്ടം ചിൽഡ്രൻസ് തിയറ്റർ കുട്ടികൾക്കായി നാടക പഠനകളരിയും ശിൽപശാലയും സംഘടിപ്പിച്ചു. ഡിസംബർ, ജനുവരി മാസ കാലയളവിൽ നടക്കുന്ന പരിശീലന കളരി എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്തു. നാടകം സമൂഹത്തിന് പകരുന്ന കരുത്ത് ചെറുതല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. തട്ടകം പ്രസിഡൻറ് പ്രമോദ് കോഴിക്കോട് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജേക്കബ് കാരാത്ര സ്വാഗതവും ഇസ്മാഈൽ കണ്ണൂർ നന്ദിയും പറഞ്ഞു. പ്രശസ്ത നാടക പ്രവർത്തകൻ ജയൻ തച്ചമ്പാറ നാടക പഠന കളരിക്ക് നേതൃത്വം നൽകി. ഗിരിജൻ റിയാദ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മുനീറ ഖാലിദ് എന്നിവർ ക്ലാസെടുത്തു. ബാബു അമ്പാടി, ഷാജീവ് ശ്രീകൃഷ്ണപുരം എന്നിവർ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു. സന്തോഷ് തലമുകിൽ, അനിൽ ചിറക്കൽ, അനിൽ അളകാപുരി, പ്രദീപ് മൂവാറ്റുപുഴ, രാജു കളത്തിൽ, റസാഖ് മൂളൂർ, മനോജ്, ജയകുമാർ, സൗമ്യ രാജു, ബിജി ജേക്കബ്, അനിത സന്തോഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.