പ്രവാസി സമ്മിറ്റ് സംഘടിപ്പിച്ചു
text_fieldsജിദ്ദ: 'നാടിെൻറ വികസനവും പ്രവാസി ക്ഷേമവും' വിഷയത്തെ ആസ്പദമാക്കി ജിദ്ദ-തിരൂരങ്ങാടി മുനിസിപ്പൽ കെ.എം.സി.സി പ്രവാസി സമ്മിറ്റ് സംഘടിപ്പിച്ചു. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറും തിരൂരങ്ങാടി നഗരസഭ ചെയർമാനുമായ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്ക് മുനിസിപ്പാലിറ്റിയിൽനിന്ന് ലഭിക്കുന്ന സേവനം വേഗത്തിലാക്കി നൽകാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രവാസി പെൻഷൻ, പ്രവാസികൾക്ക് സർക്കാറിൽനിന്ന് ലഭിക്കുന്ന മറ്റു സേവനങ്ങൾ എന്നിവയുടെ തുക വർധിപ്പിക്കാനും വിവിധ പദ്ധതികളിൽ അംഗത്വം എടുക്കാനുള്ള പ്രായപരിധി എടുത്തുകളഞ്ഞ് എല്ലാവർക്കും ചേരാവുന്ന രീതിയിൽ ലഘൂകരിക്കാനും സർക്കാറിനോട് തിരൂരങ്ങാടി മുനിസിപ്പാലിറ്റിയുടെ റിപ്പോർട്ടായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തിരൂരങ്ങാടി മുനിസിപ്പൽ കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് റഫീഖ് പന്താരങ്ങാടി അധ്യക്ഷത വഹിച്ചു. ജിദ്ദയിലുള്ള തിരൂരങ്ങാടിക്കാരായ മുഴുവൻ ആളുകളേയും ഉൾക്കൊള്ളിച്ച് നടത്തിയ പരിപാടിയിൽ മുനിസിപ്പൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട കെ.പി. മുഹമ്മദ് കുട്ടിയെ പി.കെ. സുഹൈൽ ഷാളണിയിച്ച് ആദരിച്ചു.
അദ്ദേഹവുമായി നടന്ന മുഖാമുഖം പരിപാടിയിൽ നാടിെൻറ വികസനത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ, അതിന്മേൽ മുനിസിപ്പാലിറ്റി സ്വീകരിച്ച നടപടികൾ എന്നിവ ചർച്ച ചെയ്തു. ഇസ്ഹാഖ് പൂണ്ടോളി, അലി അക്ബർ വേങ്ങര, സീതി കോളക്കാടൻ, സലാഹ് കാരടൻ, പി.കെ. സുഹൈൽ, എം.സി. കുഞ്ഞുട്ടി, ഹുസൈൻ തിരൂരങ്ങാടി, ഇഖ്ബാൽ വെന്നിയൂർ, ഉനൈസ് കരുമ്പിൽ, നൂർ പരപ്പനങ്ങാടി, ഷമീം താപ്പി, സാലി കോളക്കാടൻ എന്നിവർ സംസാരിച്ചു. വിവാദ വഖഫ് ബോർഡ് നിയമന തീരുമാനം റദ്ദ് ചെയ്യണമെന്ന് യോഗം പ്രമേയത്തിലൂടെ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. പി.കെ. റഊഫ് പ്രമേയം അവതരിപ്പിച്ചു. ജാഫർ വെന്നിയൂർ സ്വാഗതവും പി.എം. ബാവ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.