സിംഹത്തെ സ്വന്തമാക്കി; സൗദി പൗരൻ അറസ്റ്റിൽ
text_fieldsറിയാദ്: വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളിലൊന്നായ സിംഹത്തെ അനധികൃതമായി കൈവശം സൂക്ഷിക്കുകയും ആളുകൾക്ക് കാണാൻ പാകത്തിൽ പ്രദർശിപ്പിക്കുകയും ചെയ്ത സൗദി പൗരനെ പിടികൂടി. ദേശീയ വന്യജീവി വികസന കേന്ദ്രത്തിന്റെ സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയുള്ള പ്രത്യേക സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സിംഹത്തെ അനധികൃതമായി കൊണ്ടുവന്ന് വളർത്തുകയും കൂട്ടിലിട്ട് ആളുകൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തുവരുകയായിരുന്നു ഇയാൾ. കസ്റ്റഡിയിലെടുത്ത പ്രതിയെ കേസ് രജിസ്റ്റർ ചെയ്ത് മേൽനടപടികൾക്കായി ദേശീയ വന്യജീവി വികസന കേന്ദ്രത്തിന് കൈമാറി.
വന്യജീവികളെ സ്വകാര്യമായി സ്വന്തമാക്കുന്നതും വളർത്തുന്നതും പ്രദർശിപ്പിക്കുന്നതും സൗദി വന്യജീവി സംരക്ഷണ നിയമപ്രകാരം ഗുരുതരകുറ്റമാണ്. പ്രത്യേകിച്ചും വംശനാശഭീഷണി നേരിടുന്ന ജീവികളെ. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് മൂന്ന് കോടി റിയാൽ പിഴയും 10 വർഷം തടവുമാണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.