ഉപേക്ഷിച്ച വാഹനങ്ങൾ ഉടമകൾ ട്രാഫിക് രേഖകളിൽനിന്ന് നീക്കണം
text_fieldsറിയാദ്: ഉപേക്ഷിക്കപ്പെട്ട, കേടായ വാഹനങ്ങളുടെ ഉടമകൾ സൗദി ട്രാഫിക് രേഖകളിൽ നിന്ന് അവ നീക്കം ചെയ്യാൻ എത്രയും വേഗം മുൻകൈയെടുക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
അതിനുള്ള സമയപരിധി മാർച്ച് ആദ്യത്തിൽ അവസാനിക്കും. ഉപേക്ഷിക്കപ്പെട്ട, കേടായ വാഹനങ്ങൾ ട്രാഫിക്ക് രേഖകളിൽ നിന്ന് ഒഴിവാക്കാനുള്ള സമയപരിധി ഒരു വർഷത്തേക്ക് നീട്ടിയത് കഴിഞ്ഞ വർഷം മാർച്ചിലാണ്.
നടപടി പൂർത്തിയാക്കുന്നവർക്ക് പിഴകളിൽ നിന്നും ട്രാഫിക് ലൈസൻസ് പുതുക്കൽ ഫീസിൽ നിന്നും ഒഴിവാകാൻ സാധിക്കുമെന്നും ട്രാഫിക് വകുപ്പ് വ്യക്തമാക്കുകയും ചെയ്തിരുന്നു. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ പോർട്ടൽ വഴി ഇതിനുള്ള നടപടികൾ പൂർത്തിയാക്കാം.
നഗരങ്ങളിലും താമസകേന്ദ്രങ്ങളിലും തെരുവുകളിലും പാർക്കിങ് ഏരിയകളിലും വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട് കിടക്കുന്നതിലുടെയുണ്ടാകുന്ന കാഴ്ച വൈകല്യം ഇല്ലാതാക്കുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
പൗരന്മാരും താമസക്കാരും സന്ദർശകരും ഉൾപ്പെടെയുള്ള രാജ്യത്തുള്ള മുഴുവനാളുകളുടെയും ജീവിതനിലവാരം ഉയർത്തുന്നതിന്റെ ഭാഗംകൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.