Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി. ജയരാജന്‍റെ...

പി. ജയരാജന്‍റെ പ്രസ്താവനയിൽ സർക്കാർ നിലപാട് വ്യക്തമാക്കണം -പ്രവാസി വെൽഫെയർ

text_fields
bookmark_border
P. Jayarajan,
cancel
camera_alt

പി. ​ജ​യ​രാ​ജ​ൻ

ദ​മ്മാം: കേ​ര​ള​ത്തി​ലെ മു​സ്‌​ലിം ചെ​റു​പ്പ​ക്കാ​ർ ഐ​എ​സി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്ന സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി. ​ജ​യ​രാ​ജ​​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ കേ​ര​ളം ഭ​രി​ക്കു​ന്ന ഇ​ട​തു​സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫ​യ​ർ ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തെ ല​ക്ഷ്യം വെ​ച്ച് സം​ഘ്പ​രി​വാ​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന തു​ട​ർ​ച്ച​യാ​യ നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ മെ​ഗാ​ഫോ​ണു​ക​ളാ​യി സി.​പി.​എം നേ​താ​ക്ക​ൾ മാ​റു​ന്ന​ത് സ്ഥി​രം കാ​ഴ്ച​യാ​വു​ക​യാ​ണ്. ലവ് ​ജി​ഹാ​ദ് പോ​ലെ​യു​ള്ള സം​ഘ്പ​രി​വാ​ർ നി​ർ​മി​തി​ക​ൾ കേ​ര​ള​ത്തി​ൽ പ്ര​ച​രി​പ്പി​ച്ച​തി​ൽ സി.​പി.​എം നേ​താ​ക്ക​ൾ​ക്ക് കാ​ര്യ​മാ​യ പ​ങ്കു​ണ്ട്. ഇ​സ്‌​ലാം ഭീ​തി ഉ​യ​ർ​ത്തി രാ​ഷ്​​ട്രീ​യ​നേ​ട്ടം ഉ​ണ്ടാ​ക്കു​ന്ന സം​ഘ്പ​രി​വാ​ർ ത​ന്ത്ര​ത്തെ കോ​പ്പി​യ​ടി​ക്കാ​നാ​ണ് ഇ​തു​വ​ഴി സി.​പി.​എം ശ്ര​മി​ക്കു​ന്ന​ത്.

പാ​ർ​ല​മെ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി മ​റി​ക​ട​ക്കു​ന്ന​തി​ന് വേ​ണ്ടി ഇ​സ്‌​ലാം വി​രു​ദ്ധ പ്ര​ചാ​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ സി.​പി.​എം തീ​രു​മാ​നി​ച്ച​തി​​ന്‍റെ ഭാ​ഗ​മാ​ണോ ജ​യ​രാ​ജ​​ന്‍റെ പ്ര​സ്താ​വ​നയെന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ആ​ർ.​എ​സ്.​എ​സി​​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ഇ​ന്ത്യ ഭ​രി​ക്കു​ക​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും നി​ര​ന്ത​ര​മാ​യ വം​ശ​ഹ​ത്യ​ക്ക് വി​ധേ​യ​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യു​ന്ന വ​ർ​ത്ത​മാ​ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാ​ര്യ​ങ്ങ​ളെ വ​ഴി​തി​രി​ച്ചു​വി​ടു​ന്ന രീ​തി​യി​ൽ ജ​യ​രാ​ജ​നെ പോ​ലെ​യു​ള്ള​വ​ർ സം​സാ​രി​ക്കു​ന്ന​ത്. ഇ​ത്ത​രം രാ​ഷ്​​ട്രീ​യ വ​ഞ്ച​ന​ക​ളെ തി​രി​ച്ച​റി​യാ​ൻ കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന് ക​ഴി​യേ​ണ്ട​തു​ണ്ടെ​ന്ന് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച വൈ​സ് പ്ര​സി​ഡ​ന്‍റ്​ സി​റാ​ജ് ത​ല​ശേ​രി പ​റ​ഞ്ഞു. ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​നി​ല സ​ലീം സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi welfareSaudi Arabia NewsP. Jayarajan
News Summary - P. Jayarajan's statement, the government Position should be clarified - Pravasi welfare
Next Story