Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപരിസ്ഥിതി സൗഹൃദ...

പരിസ്ഥിതി സൗഹൃദ പാക്കേജിങ് ഉത്​പന്നങ്ങളുമായി ‘പാക്​ വെൽ’ സൗദി വിപണിയിൽ

text_fields
bookmark_border
പരിസ്ഥിതി സൗഹൃദ പാക്കേജിങ് ഉത്​പന്നങ്ങളുമായി ‘പാക്​ വെൽ’ സൗദി വിപണിയിൽ
cancel
camera_alt

പാക്​ വെൽ ഡിസ്​പോസബിൾ ഫുഡ്​ പാക്കേജിങ് മാനേജ്​മെൻറ്​ പ്രതിനിധികൾ റിയാദിൽ വാർത്താസമ്മേളനം നടത്തുന്നു

റിയാദ്: ജീപ്പാസ്​, നെസ്​റ്റോ ഉൾപ്പടെ നിരവധി പ്രശസ്​ത ബാൻഡുകളുടെ ഉടമകളായ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെസ്​റ്റേൺ ഇൻറർനാഷനൽ ഗ്രൂപ്പി​െൻറ പുതിയ ബ്രാൻഡായ ‘പാക്​ വെൽ’ സൗദി വിപണിയിലേക്ക്​. ഫുഡ്​ പാക്കേജിങ് ഉത്പന്നങ്ങൾ നിർമിക്കുന്ന പാക്​ വെൽ റിയാദ്​ കേന്ദ്രീകരിച്ച്​ നവംബർ ഒന്ന്​ മുതൽ പ്രവർത്തനം ആരംഭിച്ചെന്ന്​ മാനേജ്‌മെൻറ്​ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെസ്​റ്റേൺ ഇൻറർനാഷനൽ ഗ്രൂപ്പി​െൻറ പുതിയ ഡിവിഷനായി ‘പാക്​ വെൽ ഡിസ്​പോസബിൾ ഫുഡ്​ പാക്കേജിങ്​’ എന്ന പേരിൽ ദുബൈയിലാണ്​ ആദ്യം ഉത്​പാദനവും വിതരണവും ആരംഭിച്ചത്​. അടുത്ത ചുവടുവെപ്പായാണ്​ സൗദി അറേബ്യയിലേക്ക്​ വരുന്നത്​.

രാജ്യത്തി​െൻറ വർധിച്ചുവരുന്ന ആവശ്യങ്ങൾ മുന്നിൽ കണ്ടാണ്​ ലോകോത്തര നിലവാരമുള്ള പ്ലാസ്​റ്റിക്, അലുമിനിനിയും, പേപ്പർ തുടങ്ങിയവ കൊണ്ട്​ നിർമിക്കുന്ന 3,000ലധികം പാക്കേജിങ്​ ഉത്പന്നങ്ങൾ സൗദി വിപണിയിൽ ലഭ്യമാക്കും. ആരോഗ്യത്തിനും പ്രകൃതിക്കും ഹാനികരമല്ലാത്ത പരിസ്ഥിതി സൗഹൃദ ഉത്​പന്നങ്ങൾ കൂടുതൽ ജനങ്ങളിലേക്ക്​ എത്തിക്കാനാണ്​ കമ്പനി ലക്ഷ്യം. ഭക്ഷണത്തോടൊപ്പം ഉള്ളിൽ പോയാലും ദോഷകരമല്ലാത്തതും മണ്ണിൽ ദ്രവിച്ചുപോകുന്നതുമായ കരിമ്പിൻ ചണ്ടി കൊണ്ടുള്ള​ പാക്കേജിങ്​ ഉത്​പന്നങ്ങൾ നിർമിക്കാനും പടിപടിയായി പരിസ്ഥിതി സൗഹൃദമല്ലാത്തവ വിപണിയിൽനിന്ന്​ ഒഴിവാക്കാനും വിപുലമായ പദ്ധതിയാണ്​ കമ്പനിക്കുള്ളതെന്നും മാനേജ്​​െമൻറ്​ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സൗദി അറേബ്യയിൽ നിലവിൽ റിയാദിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്​. വിദഗ്‌ദ്ധരും പരിചയസമ്പന്നരായ ഓപ്പറേഷൻ വിഭാഗത്തി​െൻറ മേൽനോട്ടത്തിലാണ്​ വിൽപന ആരംഭിച്ചത്​. 2024 ൽ ദമ്മാം, ജിദ്ദ തുടങ്ങിയ മറ്റ്​ പ്രവിശ്യകളിൽ ബ്രാഞ്ചുകളും 50ഓളം റീ​ട്ടെയിൽ ഔട്ട്​ലെറ്റുകളും തുറന്ന്​ പ്രവർത്തിക്കും. ഇതോടെ വിവിധയിനം ഉത്​പന്നങ്ങൾ നിർമിച്ച്​ നേരിട്ട്​ ഉപഭോക്താക്കൾക്ക്​ എത്തിക്കാനാവും. ​സൗദി ആറേബ്യയുടെ നിക്ഷേപ സൗഹൃദ കാഴ്ചപ്പാടും വിവിധ മന്ത്രാലയങ്ങൾ നൽകുന്ന പിന്തുണയും മുന്നോട്ടുള്ള യാത്രക്ക് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡൻറ്​ മാത്യു ഉമ്മൻ, റീജനൽ മാനേജർ പി.ടി. അൻവർ, എച്ച്.ആർ മാനേജർ സൻജിത് ഖാൻ, ജനറൽ മാനേജർ അഷ്‌റഫ് ചെളിങ്ങാട്ട് എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaPack Well
News Summary - 'Pack Well' in the Saudi market with eco-friendly packaging products
Next Story