പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ സൗദി അറേബ്യ, പാകിസ്താന്, തുര്‍ക്കിയ
text_fieldsജിദ്ദ: സൗദി അറേബ്യ, പാകിസ്താന്, തുര്‍ക്കിയ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ പ്രതിരോധ സഹകരണ ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ജനുവരി എട്ടിന് റാവല്‍പിണ്ടിയിലെ ഹെഡ് ക്വാർട്ടേഴ്സില്‍ നടന്ന മൂന്ന് രാജ്യങ്ങളുടെയും സൈനികോദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം.
അടുത്ത മാസം റിയാദില്‍ നടക്കുന്ന വേള്‍ഡ് ഡിഫന്‍സ് ഷോയില്‍ ഈ രാജ്യങ്ങള്‍ അവരുടെ മൂന്നാമത് യോഗം ചേരും. ഇതിന് മുമ്പ് നടന്ന യോഗത്തില്‍ പ്രതിരോധ ഉപകരണങ്ങളുടെ മേഖലയില്‍ സഹകരണത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്തിരുന്നു.
ബുദ്ധിപരവും സാമ്പത്തികവും മനുഷ്യവിഭവവും സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ ഊന്നിപ്പറഞ്ഞിരുന്നു. 2023 ആഗസ്റ്റിലായിരുന്നു ഇത് സംബന്ധമായ ആദ്യയോഗം നടന്നത്. സുപ്രധാനമായ നീക്കത്തിെൻറ ഭാഗമായാണ് ഇത്തരമൊരു തീരുമാനമുണ്ടായതെന്ന് ‘സിയാസത്’ പത്രം റിപ്പോര്‍ട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.