അരമനകളും അള്‍ത്താരകളും മതതീവ്രവാദത്തിെൻറ ആക്ടിവ് സെല്ലുകളായി മാറരുത് –ഇന്ത്യൻ സോഷ്യൽ ഫോറം
text_fieldsദമ്മാം: മതസൗഹാർദത്തിെൻറ വക്താക്കളാകേണ്ട മതപുരോഹിതരും അരമനകളും അള്‍ത്താരകളും മതതീവ്രവാദത്തിെൻറ ആക്ടിവ് സെല്ലുകളാക്കി മാറ്റരുതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി അഭ്യർഥിച്ചു. മലബാര്‍ മുതല്‍ മധ്യതിരുവിതാംകൂര്‍ വരെയുള്ള അതിരൂപതകള്‍ മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷം വിതക്കുന്ന പ്രസ്താവനകള്‍ നിരന്തരം ആവര്‍ത്തിക്കുന്നത് ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഗൂഢോദ്ദേശ്യവും കൃത്യമായ ആസൂത്രണത്തോടെയുമുള്ള ബുദ്ധികേന്ദ്രങ്ങൾ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മതവിദ്വേഷത്തിെൻറ വാഹകരായി മതമേലധ്യക്ഷന്മാർ മാറുന്നതും വർഗീയത വളർത്തുന്നതുമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതും സർക്കാർ കാണാതിരുന്നു കൂടാ. മതേതരമെന്ന് മലയാളികൾ കരുതുന്ന കേരള പൊതുസമൂഹത്തിൽ ഇത് അപകടകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.
മുസ്ലിം സമുദയത്തിനെ ലക്ഷ്യം വെച്ച് സംഘ്പരിവാർ ഒത്താശയോടെ പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസിഡൻറായി പി.കെ. മൻസൂർ എടക്കാടിനെയും ജനറൽ സെക്രട്ടറിയായി നാസർ പട്ടാമ്പിയെയും തെരഞ്ഞെടുത്തു.
എ.എം. അബ്ദുൽ സലാം വാടാനപ്പള്ളി (വൈസ് പ്രസി.), മൻസൂർ ആലംകോട്, റിയാസ് കൊട്ടോത്ത് (ജോ. സെക്ര.), അബ്ദുല്ല കുറ്റിയാടി, നസീർ ആലുവ, ഷാനവാസ് കൊല്ലം, ഷിനോസ് ഖാൻ, സിദ്ദീഖ്, സലിം ഇടുക്കി, മുനീർ, ഷാഫി വെട്ടം (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.