പാലക്കാട് ജില്ല കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി
text_fieldsജിദ്ദയിലെ പാലക്കാട് ജില്ല കൂട്ടായ്മ സംഘടിപ്പിച്ച ആദ്യ ഇഫ്താർ സംഗമം
ജിദ്ദ: ഒന്നര വർഷം മുന്നെ പിറവി കൊണ്ട ജിദ്ദയിലെ പാലക്കാട് ജില്ല കൂട്ടായ്മ ആദ്യ ഇഫ്താർ സംഗമം വളരെ ഗംഭീരമായി ജിദ്ദയിലെ ഇലകൻ പാർക്കിൽ (ഡോൾഫിൻ) വെച്ച് നടത്തി. എക്സിക്യുട്ടിവ്, ജനറൽ ബോഡി അംഗങ്ങൾ ഇഫ്താർ സംഗമത്തിൽ സംബന്ധിച്ചു. ഇതോടനുബന്ധിച്ച ചടങ്ങ് ജില്ല കൂട്ടായ്മയുടെ സീനിയർ നേതാവും ഇൻസാഫ് കമ്പനി മാനേജിങ് ഡയറക്ടറുമായ കെ.ടി അബൂബക്കർ ഉദ്ഘാടനം ചെയ്തു.
മനസ്സും ശരീരവും നാഥനിലർപ്പിച്ച് പരസ്പര സ്നേഹബന്ധത്തോടെയും സൗഹാർദ്ദത്തോടെയും ആത്മീയതയോടെയും ഖുർആൻ പാരായണത്തോടെയും മനസ്സ് ശുദ്ധീകരിക്കാനും ഈ റംസാൻ മാസത്തിൽ കഴിയട്ടെ എന്നദ്ദേഹം റംസാൻ സന്ദേശം നൽകി. നാട്ടിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന ലഹരിയുമായി ബന്ധപ്പെട്ട ഉൽബോധന പ്രസംഗവും നടന്നു.
കൂടുതലും വിദ്യാർഥികളിലേക്ക് വ്യാപിക്കുന്ന ലഹരി മാഫിയയെ തടുത്ത് നിർത്താൻ, നമ്മുടെ മക്കളെ നമ്മൾ തന്നെ അവർ സുരക്ഷിതരാണോ എന്ന് ശ്രദ്ധിക്കണമെന്നും, ക്ലാസ് കഴിഞ്ഞു വന്നാൽ സുഹൃത്തുക്കളെ പോലെ അവർക്കൊപ്പമുണ്ടെന്ന തോന്നൽ അവരിലുണ്ടാക്കിയെടുക്കാൻ ശ്രമിക്കണമെന്നും, കുടുംബ കൂട്ടായ്മകളായും, സംഘടനാ കൂട്ടായ്മകളായും നിരന്തരം ബോധവത്കരണ ക്ലാസുകൾ നടത്തി സുരക്ഷാ ഭടന്മാർക്കൊപ്പം നാട്ടുകാരും മുൻകൈയെടുത്ത് ഈ വിപത്തിനെ തുടച്ചു മാറ്റാൻ ശ്രമിക്കണമെന്നും ഉൽബോധന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് അബ്ദുൽ അസീസ് പട്ടാമ്പി അധ്യക്ഷതവഹിച്ചു. കൂട്ടായ്മ ഉപദേശക സമിതി അംഗവും സീനിയർ നേതാവുമായ അബ്ദുൽ ലത്തീഫ് കരിങ്ങനാട്, വൈസ് പ്രസിഡന്റ് മുജീബ് തൃത്താല, എക്സിക്യൂട്ടിവ് അംഗങ്ങളും ഭാരവാഹികളുമായ കെ.ടി അബ്ദുൽ ഹമീദ്, നാസർ വിളയൂർ, നവാസ് മേപ്പറമ്പ്, അബ്ദു സുബ്ഹാൻ തരൂർ, സന്തോഷ് പാലക്കാട്, ശിവൻ ഒറ്റപ്പാലം, സുലൈമാൻ ആലത്തൂർ, സോഫിയ ബഷീർ (വനിതാ വിങ് കോഓഡിനേറ്റർ), റജിയ വീരാൻ, സന്തോഷ് അബ്ദുൽ കരീം, ജോഷി ആലത്തൂർ എന്നിവർ ആശംസകൾ അറിയിച്ചു.
ജനറൽ സെക്രട്ടറി മുജീബ് മൂത്തേടത്ത് സ്വാഗതവും, ട്രഷറർ ഷൗക്കത്ത് പനമണ്ണ നന്ദിയും പറഞ്ഞു. സലീം പാലോളി, ഷാജി ചെമ്മല, സുഹൈൽ നാട്ടുകൽ, അബ്ദുൽ അസീസ് കാഞ്ഞിരപ്പുഴ, യൂസഫലി തിരുവേഗപ്പുറ, സൈനുദ്ദീൻ മണ്ണാർക്കാട്, റസാഖ് മൂളിപ്പറമ്പ്, ഹലൂമി റഷീദ്, റഹീം മേപ്പറമ്പ്, മുഹമ്മദലി കൊപ്പം, ഖാജാ ഹുസൈൻ ഒലവക്കോട്, സുജിത് മണ്ണാർക്കാട്, ഷാജി ആലത്തൂർ, ബാദുഷ കോണിക്കുഴി, സഹീർ അനസ്, പ്രവീൺ സ്വാമിനാദ് വടക്കഞ്ചേരി, അനീസ് റഹ്മാൻ, താജുദ്ദീൻ മണ്ണാർക്കാട്, ആമിന ഷൗക്കത്ത്, രേണുക ശിവൻ, സലീന ഇബ്രാഹീം എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.