പാലക്കാട് ജില്ല കൂട്ടായ്മ അംഗത്വ കാമ്പയിൻ ആരംഭിച്ചു
text_fieldsജിദ്ദ: പുതുതായി രൂപവത്കരിച്ച പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മയുടെ അംഗത്വ കാമ്പയിന് ജിദ്ദയിൽ തുടക്കമായി. വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ രൂപം കൊണ്ട 1000 ത്തിലേറെ അംഗങ്ങളുടെ ഔദ്യോഗിക അംഗത്വ കാമ്പയിനാണ് തുടക്കമായത്.
കൂട്ടായ്മയുടെ ലീഗൽ അഡ്വൈസർ അഡ്വ. മുഹമ്മദ് ബഷീർ അപ്പക്കാടൻ മണ്ണാർക്കാടിന് അംഗത്വ ഫോറം കൈമാറി പ്രസിഡൻറ് അബ്ദുൽ അസീസ് പട്ടാമ്പി കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
അംഗത്വ കാമ്പയിൻ കോഓഡിനേറ്റർമാരായി ഷാനവാസ് ഒലവക്കോടിനെയും അസിസ്റ്റൻറ് കോഓഡിനേറ്ററായി ജിതേഷ് ഷൊർണൂരിനെയും നിശ്ചയിച്ചു. ജില്ലയിലെ ഓരോ മണ്ഡലങ്ങളിൽനിന്നും അംഗത്വ ഫോറങ്ങൾ കലക്ട് ചെയ്യുന്നതിനായി അതത് മണ്ഡലത്തിലെ വാട്ട്സ്ആപ് ഗ്രൂപ് അഡ്മിൻമാരെ ചുമതലപ്പെടുത്തി.
അംഗത്വ കാമ്പയിൻ കാലാവധി ഡിസംബർ 31 വരെ ആയിരിക്കുമെന്നും 2024 ജനുവരി മുതൽ 2025 ഡിസംബർ വരെ രണ്ട് വർഷത്തെ അംഗത്വമാ യിരിക്കും ഇപ്പോൾ നൽകുക എന്നും ഭാരവാഹികൾ അറിയിച്ചു.
കൂട്ടായ്മയുടെ ലോഞ്ചിങ്ങായി നടക്കുന്ന പരിപാടിയുടെ കമ്മിറ്റി കോഓഡിനേറ്റർമാരായി നവാസ് മേപ്പറമ്പ്, പ്രവീൺ സ്വാമിനാഥ്, ഉമ്മർ തച്ചനാട്ടുകര എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുൽ ലത്തീഫ് കരിങ്ങനാട് ചർച്ചക്ക് തുടക്കം കുറിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ തൃത്താല സ്വാഗതവും ഓഡിറ്റർ നാസർ വിളയൂർ നന്ദിയും പറഞ്ഞു. വിവിധ മണ്ഡലങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 30 ളം ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. ജിദ്ദയിലുള്ള പാലക്കാട്ടുകാരായവർ കൂട്ടായ്മയിൽ അംഗത്വം എടുക്കുന്നതിനായി അബ്ദുൽ അസീസ് പട്ടാമ്പി (0507592949), ഷാനവാസ് ഒലവക്കോട് (0546365272), ജിദേശ് ഷൊർണൂർ (0502508324) എന്നിവരുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.