പാലക്കാട് ജില്ല പ്രവാസി അസോ. ഇഫ്താർ സംഗമം
text_fieldsറിയാദ്: പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ മെഗാ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. റിയാദ് വാദി ഹനീഫയിലെ അൽമവാത്ത് അൽമബ്ബ ഇസ്തിറാഹയിൽ നടന്ന വിരുന്ന് പാലക്കാടിന്റെ തനത് രുചിയും ആതിഥേയ രീതിയും സംസ്കാരവും പങ്കുവെക്കുന്നതായിരുന്നു. 1500ഓളം പേർ പങ്കെടുത്തു.
പാലക്കാടൻ രുചിക്കൂട്ടിൽ ഏറ്റവും ഖ്യാതി കേട്ട റാവുത്തർ ബിരിയാണിയും ചെമ്പു ബീഫും ഇഫ്താറിൽ പ്രധാന വിഭവമായി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികൾ പങ്കെടുത്ത ഇഫ്താർ സാംസ്കാരിക വിനിമയത്തിന്റെ വേദി കൂടിയായി.
സാംസ്കാരിക സംഗമത്തിൽ പ്രസിഡൻറ് കബീർ പട്ടാമ്പി അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട്, അബ്ദുല്ല വല്ലാഞ്ചിറ, നൗഷാദ് ആലുവ, നസീർ മുള്ളൂർക്കര, ഷംനാദ് കരുനാഗപ്പള്ളി, ഹാഷിം അബ്ബാസ്, ഡൊമിനിക് സാവിയോ, ബിജു മുല്ലശ്ശേരി, റഹ്മാൻ മുനമ്പത്ത്, സാറ ഫഹദ് എന്നിവർ സംസാരിച്ചു.
സെക്രട്ടറി ഷഫീഖ് പാറയിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ശബരീഷ് ചിറ്റൂർ നന്ദിയും പറഞ്ഞു. രക്ഷാധികാരികളായ ശാഹുൽ ആലത്തൂർ, അബൂബക്കർ, കോഓഡിനേറ്റർ മഹേഷ് ജയ്, വൈസ് പ്രസിഡൻറുമാരായ ശിഹാബ് കരിമ്പാറ, ഷഫീർ
പത്തിരിപ്പാല, ചാരിറ്റി കോഓഡിനേറ്റർമാരായ സുരേഷ് ആനിക്കോട്, അബ്ദുൽ റഷീദ്, ജോയൻറ് സെക്രട്ടറി ബാബു പട്ടാമ്പി, ജോയൻറ് ട്രഷറർ രാജേഷ് കരിമ്പ, സുരേഷ് കൊണ്ടത്ത്, ഹെൽപ് ഡെസ്ക് കോഓഡിനേറ്റർ അജ്മൽ അലനല്ലൂർ, സതീഷ് മഞ്ഞപ്ര, ആർട്സ് കൺവീനർ ഷാജീവ് ശ്രീകൃഷ്ണപുരം, സ്പോർട്സ് കൺവീനർ അഷറഫ് അപ്പക്കാട്ടിൽ, ജംഷാദ് വാക്കയിൽ, അനസുദ്ദീൻ മണ്ണാർക്കാട്, മീഡിയ കൺവീനർ അൻവർ സാദത്ത് വാക്കയിൽ, ഫൈസൽ ബാഹസൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ സുഭീർ, അൻസാർ പള്ളിക്കര, ശ്രീകുമാർ തൃത്താല, ഹുസൈൻ ആലത്തൂർ, ഷിജു, നഫാസ്, ഷഫീഖ്, നൂറുൽ ഹമീദ്, ഫൈസൽ പാലക്കാട് എന്നിവർ നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ മരുതൂർ ബഡ്സ് സ്കൂളിലെ നൂറോളം പേർക്കും കുളപ്പുള്ളി അഭയം വൃദ്ധസദനത്തിലെ അമ്പതോളം അംഗങ്ങൾക്കും വാണിയംകുളം ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിലെ അന്ധരായ അറുപതോളം പേർക്കും ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.