പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം
text_fieldsപാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം
റിയാദ്: സുലൈ എക്സിറ്റ് -18 ലെ സദാ കമ്യൂണി സെന്ററിൽ നടന്ന പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പ്രവാസ ലോകത്തിലെ ഈ ഇഫ്താർ വിരുന്നിനൊപ്പം, പാലക്കാട് ജില്ലയിലെ പതിനഞ്ചോളം അനാഥ അഗതി മന്ദിരങ്ങളിലുമായി സമാനമായ ഇഫ്താർ ഒരുക്കിയതോടെ, അസോസിയേഷൻ ഈ വർഷത്തെ ഇഫ്താർ സംഗമം കൂടുതൽ അർഥവത്താക്കുകയും സ്നേഹത്തിന്റെയും ചേർത്തുപിടിക്കലിന്റെയും സന്ദേശമുയർത്തി. സാംസ്കാരിക സമ്മേളനത്തിൽ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡൻറ് ഷഫീർ പത്തിരിപ്പാല അധ്യക്ഷത വഹിച്ചു.
പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ സെക്രട്ടറി അബൂബക്കർ നഫാസ് സ്വാഗതവും ട്രഷറർ സുരേഷ് ആലത്തൂർ നന്ദിയും പറഞ്ഞു. സംഘാടക സമിതി കൺവീനർ മനു മണ്ണാർക്കാട് അസോസിയേഷൻ ചെയർമാൻ കബീർ പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിലാണ് ഇഫ്താർ സംഗമം നടന്നത്. ഷാനവാസ് മുനമ്പത്ത്, സലിം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, മുഹമ്മദ്, പുഷ്പരാജ് പയ്യോളി, നൗഷാദ് ആലുവ, സിദ്ദീഖ്, സുരേഷ് കൃഷ്ണ, സലിം ആർത്തിയിൽ, റഹ്മാൻ മുനമ്പത്ത്, സനു മാവേലിക്കര, ശിഹാബ്, ജിബിൻ സമദ്, ഡൊമിനിക് സാവിയോ, ഭാരവാഹികളായ ഷഫീഖ് പാറയിൽ, ശിഹാബ് കരിമ്പാറ, ശ്യാം സുന്ദർ, അൻവർ സാദത്ത്, അഷ്റഫ് അപ്പക്കാട്ടിൽ, ജംഷാദ് വാക്കയിൽ, ബാബു പട്ടാമ്പി, റഊഫ് പട്ടാമ്പി, മഹേഷ് ജയ്, ഇസ്ഹാഖ്, സുബിൻ വിജയ്, മനാഫ് പൂക്കാട്ടിൽ, സതീഷ് എന്നിവർ പങ്കെടുത്തു.
ഇബ്രാഹിം, കരീം എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണം ഒരുക്കിയത്. ഫൈസൽ പാലക്കാട്, മുജീബ് വള്ളിക്കോട്, സുബീർ, അൻസാർ, അനസ്, വാസുദേവൻ, ഹുസൈൻ ആലത്തൂർ, മുസ്തഫ, ഷബീർ പത്തിരിപ്പാല, ആഷിഫ് ആലത്തൂർ, ആഷിക്, അനീഷ് കോങ്ങാട്, വിഘ്നേഷ്, ഷഹീർ കൊട്ടേക്കാട്ടിൽ, ഫൈസൽ ബാഹസ്സൻ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.