Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാ​ല​ക്കാ​ട്‌ ജി​ല്ല...

പാ​ല​ക്കാ​ട്‌ ജി​ല്ല കൂ​ട്ടാ​യ്മ നി​ല​വി​ൽ​വ​ന്നു

text_fields
bookmark_border
പാ​ല​ക്കാ​ട്‌ ജി​ല്ല കൂ​ട്ടാ​യ്മ നി​ല​വി​ൽ​വ​ന്നു
cancel

ജി​ദ്ദ: പാ​ല​ക്കാ​ട​ൻ പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​കാ​ൻ ജി​ദ്ദ​യി​ൽ ‘പാ​ല​ക്കാ​ട് ജി​ല്ല കൂ​ട്ടാ​യ്മ ജി​ദ്ദ’ എ​ന്ന പേ​രി​ൽ പു​തി​യൊ​രു സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ​ക്ക് രൂ​പം ന​ൽ​കി. വ​ള​രെ കു​റ​ഞ്ഞ ദി​വ​സം​കൊ​ണ്ട് തു​ട​ക്കം കു​റി​ച്ച വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ ആ​യി​ര​ത്തി​ന​ടു​ത്ത് അം​ഗ​ങ്ങ​ളാ​യി. ജി​ദ്ദ​യും ജി​ദ്ദ​യു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള അം​ഗ​ങ്ങ​ളാ​ണ് കൂ​ട്ടാ​യ്മ​യി​ൽ ചേ​ർ​ന്ന​ത്. ശ​റ​ഫി​യ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ഇ​രു​ന്നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. സ്വ​ന്തം നാ​ട്ടു​കാ​രെ​യും ജി​ല്ല​ക്കാ​രെ​യും നേ​രി​ട്ട് കാ​ണു​ക എ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ ഒ​ത്തു​കൂ​ടി​യ​വ​ർ പ​ഴ​യ സൗ​ഹൃ​ദ​ങ്ങ​ൾ പു​തു​ക്കി. പ​ത്തു പേ​ര​ട​ങ്ങു​ന്ന അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജ​ന​റ​ൽ ബോ​ഡി യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ദ്ദ​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ ഭാ​ര​വാ​ഹി​ത്വ​മു​ള്ള പ​ത്തം​ഗ ക​മ്മി​റ്റി​യി​ലെ സീ​നി​യ​ർ അം​ഗം അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ക​രി​ങ്ങ​നാ​ട് യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​സീ​സ് പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബ്ദു​ല്ല​ക്കു​ട്ടി എ​ട​പ്പ​ലം, ഷാ​ന​വാ​സ്‌ ഒ​ല​വ​ക്കോ​ട്, ഉ​ണ്ണി​മേ​നോ​ൻ പാ​ല​ക്കാ​ട്‌, മു​ജീ​ബ് മൂ​ത്തേ​ട​ത്ത്, നാ​സ​ർ വി​ള​യൂ​ർ, ഷ​ഫീ​ഖ് പ​ട്ടാ​മ്പി, ഹു​സൈ​ൻ ക​രി​ങ്ക​റ, എ​ൻ​ജി. മു​ഹ​മ്മ​ദ്‌ വ​ല്ല​പ്പു​ഴ, ഹ​ബീ​ബു​ല്ലാ​ഹ് പ​ട്ടാ​മ്പി, ഷൗ​ക്ക​ത്ത് പ​ന​മ​ണ്ണ, സ​ക്കീ​ർ നാ​ല​ക​ത്ത്, അ​ലി തോ​ണി​ക്ക​ട​വ​ത്ത്, ഉ​മ്മ​ർ ത​ച്ച​നാ​ട്ടു​ക​ര, മു​ഹ​മ്മ​ദ​ലി പ​ട്ടാ​മ്പി, സ​ലീം പാ​ലോ​ളി, ഷ​ഫീ​ഖ് പ​ട്ടാ​മ്പി, കെ.​ടി. അ​ബ്ദു​ൽ ഹ​മീ​ദ് ത​ച്ച​നാ​ട്ടു​ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ണാ​ർ​ക്കാ​ട് മ​ര​ണ​പ്പെ​ട്ട മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളു​ടെ അ​നു​ശോ​ച​ന​മാ​യി ഒ​രു മി​നി​റ്റ് സ​ദ​സ്സ് മൗ​ന​പ്രാ​ർ​ഥ​ന ന​ട​ത്തി. മു​സ്ത​ഫ തൃ​ത്താ​ല സ്വാ​ഗ​ത​വും മു​ജീ​ബ് തൃ​ത്താ​ല ന​ന്ദി​യും പ​റ​ഞ്ഞു. ന​വാ​സ് മേ​പ്പ​റ​മ്പ് അ​വ​താ​ര​ക​നാ​യി​രു​ന്നു.

ജ​ന​റ​ൽ ബോ​ഡി​യി​ൽ​നി​ന്ന് 61 പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സ​മി​തി​യി​ൽ​നി​ന്ന് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ പി​ന്നീ​ട് തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiaPalakkad union
News Summary - Palakkad jilla koottayma saudi arabia
Next Story