പാലക്കാട് കെ.എം.സി.സി തെരഞ്ഞെടുപ്പ് കൺെവൻഷൻ
text_fieldsറിയാദ്: കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണ കൺെവൻഷൻ സംഘടിപ്പിച്ചു. ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ല ആക്ടിങ് പ്രസിഡൻറ് മുസ്തഫ വെളൂരാൻ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കോയ വാഫി മുഖ്യ പ്രഭാഷണം നടത്തി. നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വെങ്ങാട്ട്, ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് മുഹമ്മദാലി കാഞ്ഞിരപ്പുഴ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുസ്സലാം തൃക്കരിപ്പൂർ, ജലീൽ തിരൂർ, യു.പി. മുസ്തഫ, അബ്ദുൽ മജീദ് കണ്ണൂർ, മുജീബ് ഉപ്പട, റസാഖ് വളക്കൈ, മാമുക്കോയ തറമ്മൽ, ഷംസു പെരുമ്പട്ട, പി.സി. അലി വയനാട്, അബ്ദുറഹ്മാൻ ഫറോക്ക്, സിദ്ദീഖ് തുവ്വൂർ, റഹ്മത്ത് അഷ്റഫ്, ജസീല മൂസ എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് എ.യു. സിദ്ദീഖ് വിശദീകരിച്ചു. പി.വി. മൊയ്ദീൻ കുട്ടി പ്രസംഗ പരിശീലനം നൽകി. കോവിഡ് കാല സന്നദ്ധ പ്രവർത്തനം മുൻനിർത്തി സി.പി. മുസ്തഫയെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു. ഈ കാലയളവിൽ 200ലധികം മൃതദേഹങ്ങൾ മറവുചെയ്യാനും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ കെ.എം.സി.സി വെൽഫെയർ വിങ് ദാറുസ്സലാം ടീമിനും വനിത പ്രവർത്തകർക്കും പ്രത്യേക അവാർഡുകൾ സമ്മാനിച്ചു. നാട്ടിലെ നിർധനരായ കിഡ്നി, കാൻസർ രോഗികൾക്ക് നൽകുന്ന 'കാരുണ്യത്തിെൻറ ൈകയൊപ്പ്' എന്ന 1000 രൂപയുടെ പ്രതിമാസ ചികിത്സ ധനസഹായ പദ്ധതിയുടെ ഒമ്പതാം വർഷ പ്രവർത്തനോദ്ഘാടനം സി.പി. മുസ്തഫ നിർവഹിച്ചു.
സലീം ചാലിയം, അനസ് കണ്ണൂർ, നിഷാദ് കണ്ണൂർ, മുനീർ മക്കാനി എന്നിവർ തെരഞ്ഞെടുപ്പ് ഗാനങ്ങൾ ആലപിച്ചു. മുസ്തഫ പൊന്നംകോട്, അബ്ദുൽ റഷീദ് തെങ്കര, നിയാസ് പാലക്കാട്, ശരീഫ് ചിറ്റൂർ, മുസ്തഫ മേപ്പറമ്പ്, ഗഫൂർ മണ്ണാർക്കാട്, ശരീഫ് പട്ടാമ്പി, അയ്യൂബ് പാലക്കാട്, അബൂബക്കർ കൊറ്റിയോട്, ബഷീർ കറൂക്കിൽ, ഫായിസ് ഒറ്റപ്പാലം, ഫിറോസ് കോടിയിൽ, എ.കെ. സുലൈമാൻ, എൻ.എ. മുസ്തഫ, ഷബീർ കുളത്തൂർ, ശിഹാബ് ഒറ്റപ്പാലം, യൂനുസ് മണ്ണാർക്കാട്, ഷറഫലി മണ്ണാർക്കാട്, അബ്ദുസ്സലാം കോണിക്കഴി, പി.വി. മൊയ്ദീൻ കുട്ടി, അബ്ദുൽ ലത്തീഫ് തൃത്താല, സാദിഖ് ആലത്തൂർ, നസീർ ആലത്തൂർ, അബ്ബാസ് പുതുക്കോട്, ഷഫീഖ് മലമ്പുഴ, അമീറലി നെന്മാറ, യൂനുസ് വാഴമ്പുറം എന്നിവർ നേതൃത്വം നൽകി. ജാബിർ വാഴമ്പുറം കോഓഡിനേറ്റർ ആയിരുന്നു. അബ്ദുൽ സലിം മണ്ണുമ്മൽ ഖിറാഅത്ത് നടത്തി. ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് വെള്ളപ്പാടം സ്വാഗതവും ട്രഷറർ സൈനുദ്ദീൻ വിളത്തുർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.