പാലക്കാട് കൂട്ടായ്മ കുടുംബസംഗമം
text_fieldsജിദ്ദ: പാലക്കാട് ജില്ല പ്രവാസി കൂട്ടായ്മ ജിദ്ദയിൽ ജനറൽ ബോഡി യോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു. പ്രവാസി സുരക്ഷ പദ്ധതികളും എൻ.ആർ.ഐ രജിസ്ട്രേഷനും മെഡിക്കൽ ക്യാമ്പും ഇതോടനുബന്ധിച്ചുനടന്നു. ജനറൽ ബോഡി യോഗം ഫാർമസിസ്റ്റ് ഫോറം പ്രസിഡന്റ് ഹനീഫ പാറക്കല്ലിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ അസീസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു.
നോർക്ക, പ്രവാസി ക്ഷേമനിധി എന്നിവയെക്കുറിച്ച് യൂസഫലി പരപ്പൻ ക്ലാസെടുത്തു. എൻജിനീയർ റഷീദ് കൂറ്റനാട്, ഡോ. അബൂബക്കർ, എൻജിനീയർ സുലൈമാൻ ആലത്തൂർ, ഹലൂമി റഷീദ് വിളയൂർ, അബ്ദുൽ ലത്തീഫ് കരിങ്ങനാട്, കെ.ടി. അബ്ദുൽ ഹമീദ്, മുജീബ് തൃത്താല, മുഹമ്മദലി കാഞ്ഞിരപ്പുഴ, ഉണ്ണിമേനോൻ പാലക്കാട്, ഷാനവാസ് ഒലവക്കോട്, ഉമർ തച്ചനാട്ടുകര, സൈനുദ്ദീൻ മണ്ണാർക്കാട്, ജിതേശ് എറകുന്നത്ത്, മുജീബ് മൂത്തേടത്ത്, സലീം കുഴൽമന്ദം, അബ്ദുസുബ്ഹാൻ തരൂർ, യൂനുസ് പടിഞ്ഞാറങ്ങാടി, റസാഖ് ഒറവിൽ, സലീം പാലോളി, താജുദ്ദീൻ മണ്ണാർക്കാട്, ബഷീർ ആനക്കര, നാസർ വിളയൂർ, അഡ്വ. ബഷീർ അപ്പക്കാടൻ മണ്ണാർക്കാട്, സോഫിയ ബഷീർ എന്നിവർ സംസാരിച്ചു.
അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ 150 ഓളം അംഗങ്ങൾ പരിശോധന നടത്തി. അബീർ ടീമിനുള്ള സ്നേഹോപഹാരം ഇൻസാഫ് ഗ്രൂപ് കമ്പനി പ്രതിനിധിയും ജില്ല കൂട്ടായ്മയുടെ മുതിർന്ന നേതാവുമായ ഹമീദ് ഒറ്റപ്പാലം സമ്മാനിച്ചു.
പാലക്കാട് ജില്ലയിലെ വിവിധ മണ്ഡലങ്ങൾ തമ്മിൽ നടന്ന വടംവലി മത്സരം ശ്രദ്ധേയമായി. എട്ട് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ തൃത്താല മണ്ഡലം ജേതാക്കളായി.
വിജയികൾക്കുള്ള ഗോൾഡൻ കപ്പ് പ്രസിഡന്റ് അസീസ് പട്ടാമ്പി കൈമാറി. കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ, മ്യൂസിക് ബാൻഡായ 'തീവണ്ടി' ടീമിന്റെ ഗാനമേള, ചിലങ്ക ടീമിന്റെ നൃത്തനൃത്യങ്ങൾ, ഗായകരായ ഹക്കീം അരിമ്പ്ര, മുംതാസ് അബ്ദുറഹിമാൻ, സോഫിയ സുനിൽ എന്നിവരുടെ ഗാനങ്ങൾ, കൂട്ടായ്മയിലെ കലാകാരന്മാരുടെ ഗാനങ്ങൾ, കലാരൂപങ്ങൾ എന്നിവ കുടുംബ സംഗമത്തിന് മികവേറി. നവാസ് മേപ്പറമ്പ്, ഷാജി ചെമ്മല, ഗിരിധർ കൈപ്പുറം, പ്രജീഷ് നായർ പാലക്കാട്, പ്രവീൺ സ്വാമിനാഥ് എന്നിവരടങ്ങുന്ന ഇവൻറ് ടീമിനൊപ്പം, ഷാജി ആലത്തൂർ, ബാദുഷ ഒറ്റപ്പാലം, ഷുഹൈൽ തച്ചനാട്ടുകര, ഖാജാ ഹുസൈൻ ഒലവക്കോട്, ഷൗക്കത്ത് പനമണ്ണ, അബ്ദുൽ അസീസ് കോങ്ങാട്, ഷറഫുദ്ദീൻ തിരുമിറ്റക്കോട്, ഷഫീഖ് പട്ടാമ്പി, സുജിത് മണ്ണാർക്കാട്, റഹീം മേപ്പറമ്പ്, റസാഖ് മൂളിപ്പറമ്പ്, അനീസ് തൃത്താല, ഷഫീഖ് പാലക്കാട്, അക്ബർ അലി എടത്തനാട്ടുകര എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നവാസ് മേപ്പറമ്പ് അവതാരകനായിരുന്നു. ജനറൽ സെക്രട്ടറി മുസ്തഫ തൃത്താല സ്വാഗതവും ട്രഷറർ ഉണ്ണിമേനോൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.