Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാലക്കാട് സ്വദേശി...

പാലക്കാട് സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
ksa death_davood
cancel
camera_alt

ശൈഖ്​ ദാവൂദ്​

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന്​ ആശുപത്രിയിൽ ​പ്രവേശിപ്പിച്ച മലയാളി റിയാദിൽ നിര്യാതനായി. പാലക്കാട് പുതുശ്ശേരി സ്വദേശി പൂലാംപാറ വീട്ടിൽ ശൈഖ് ദാവൂദ് (50) ആണ്​ ശുമൈസി കിങ്​ സഉൗദ്​ ആശുപത്രിയിൽ ​വ്യാഴാഴ്​ച പുലർച്ചെ മരിച്ചത്​.

റിയാദിലെ ശിഗാല ഫാർമസ്യൂട്ടിക്കൽ സ്​റ്റോർ ജീവനക്കാരനാണ്. പത്തു വർഷമായി റിയാദിൽ പ്രവാസിയാണ്​. പരേതനായ ഖാദർ മൊയ്തീൻ, റഹ്​മത്ത് ഉമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: വിദ്യാർഥികളായ മുഹമ്മദ് ഷാദ്, മുഹമ്മദ് ഷാഹിൽ.

ബത്ഹ ന്യൂ സഫാമക്ക പോളിക്ലിനിക്കിലെ വി.എം. അഷ്റഫി​െൻറ സഹോദരീ ഭർത്താവാണ്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹികപ്രവർത്തകൻ മൊയ്തീൻകുട്ടി തെന്നല രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhdeath
News Summary - palakkad native death in riyad
Next Story