കേരളപ്പിറവി ദിനത്തിൽ ജിദ്ദയിൽ ‘പാലക്കാടൻ നൈറ്റ്’
text_fieldsജിദ്ദ: ഒരു വർഷം മുമ്പ് ജിദ്ദയിൽ പിറവികൊണ്ട പാലക്കാട് ജില്ലാ കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷം കേരളപ്പിറവി ദിനത്തിൽ 'പാലക്കാടൻ നെറ്റ്' എന്ന പേരിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ അരങ്ങേറി. കേരളത്തിന്റെ, വിശേഷിച്ച് പാലക്കാടിന്റെ തനതായ കലാരൂപങ്ങൾ അവതരിപ്പിച്ചു നടന്ന വാർഷികാഘോഷ പരിപാടി ഏറെ ശ്രദ്ധേയമായി.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ മുഹമ്മദ് ഹാഷിം വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ അസീസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുജീബ് തൃത്താല സംസാരിച്ചു.
ജിദ്ദ പാലക്കാട് കൂട്ടായ്മയുടെ ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളും അണിനിരന്ന ചടങ്ങിൽ കൂട്ടായ്മയുടെ ലോഗോ പ്രകാശനം നടന്നു. ജനറൽ സെക്രട്ടറി ജിദേശ് എറകുന്നത്ത് സ്വാഗതവും ഫൈനാൻസ് കൺട്രോളർ നാസർ വിളയൂർ നന്ദിയും പറഞ്ഞു.
ഇവന്റ് കോഓർഡിനേറ്റർമാരായ നവാസ് മേപ്പറമ്പിന്റേയും സോഫിയ ബഷീറിന്റെയും നേതൃത്വത്തിൽ നടന്ന കലാ, സാംസ്കാരിക പരിപാടികളിൽ സിനിമാ പിന്നണി ഗായകരായ ഹനാൻ ഷാ, ശിഖ പ്രഭാകരൻ, റോപ്പ് സിംഗർ ഇച്ചു എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേള, റിയാദ് മേളം ടാക്കീസ് ടീം ഒരുക്കിയ ശിങ്കാരി മേളം, ജിദ്ദയിലെ ഡാൻസ് അക്കാദമികളായ ഗുഡ്ഹോപ്പ്, ഫിനോം എന്നിവർ ഒരുക്കിയ വിവിധ നൃത്തങ്ങളും അരങ്ങേറി.
സന്തോഷ് പാലക്കാട്, ശിവാനന്ദൻ പനമണ്ണ, പ്രജീഷ് പാലക്കാട്, താജുദ്ദീൻ മണ്ണാർക്കാട്, പ്രവീൺ സ്വാമിനാഥ്, ധനേഷ്, നജീബ് വെഞ്ഞാറമൂട്, ശ്രീ ലക്ഷ്മി, കൃപ ശിവാനന്ദൻ, ഗൗരി മേനോൻ, ശ്രീനന്ദ, ശിവാനി, സുധീക്ഷ മുരളി, അദ്വിക പ്രതാപൻ, പാർവതി മേനോൻ, വൈശിക പ്രതീഷ്, ശ്രീകർ സന്തോഷ് എന്നിവർ ചേർന്നൊരുക്കിയ പാലക്കാടൻ കലാരൂപങ്ങളായ തീറയും, പൂതനും, വെളിച്ചപ്പാടും, പുള്ളുവൻപാട്ടും, കന്യാർ കളിയും കുഭക്കളിയും സദസ്സിനെ ആവേശഭരിതരാക്കി. പരിപാടി വീക്ഷിക്കാൻ വൻജനാവലിയാണ് കോൺസുലേറ്റ് അങ്കണത്തിൽ ഒരുമിച്ചുകൂടിയത്.
ഹലൂമി റഷീദ്, ഉണ്ണി മേനോൻ പാലക്കാട്, ഷൗക്കത്ത് പനമണ്ണ, മുജീബ് മൂത്തേടത്ത്, സൈനുദ്ദീൻ മണ്ണാർക്കാട്, ഖാജാ ഹുസൈൻ, ബാദുഷ കോണിക്കുഴി, ഗിരിധർ കൊപ്പം, ഷാജി ചെമ്മല, ലത്തീഫ് കരിങ്ങനാട്, റഷീദ് കൂറ്റനാട്, ഹമീദ് ഒറ്റപ്പാലം, അബ്ദുൽ അസീസ് കാഞ്ഞിരപ്പുഴ,വീരാൻ കുട്ടി മണ്ണാർക്കാട്, അബ്ദു സുബ്ഹാൻ തരൂർ, ഉമ്മർ തച്ചനാട്ടുകര, ഷറഫു കൊപ്പം, ഹുസൈൻ കരിങ്കറ, സക്കീർ നാലകത്ത്, അനീസ് തൃത്താല.
ഷമീർ ശ്യാം, റജിയ വീരാൻ കുട്ടി, ആമിന ഷൗക്കത്തലി, റഹീം മേപ്പറമ്പ്, മുഹമ്മദലി കാഞ്ഞിരപ്പുഴ, അസീസ് വാണിയംകുളം, സുജിത് മണ്ണാർക്കാട്, ഷഫീഖ് പട്ടാമ്പി, ഷാജി ആലത്തൂർ, ഷറഫുദ്ദീൻ തിരുമിറ്റക്കോട്, സുഹൈൽ ഒറ്റപ്പാലം, ഷഹിൻ ഒറ്റപ്പാലം, സലീം പാലോളി, യൂസഫലി തിരുവേഗപ്പുറ, നസീർ വല്ലപ്പുഴ, റഫീഖ് മേപ്പറമ്പ്, അനീസ് പാലക്കാട്, ഷമീജ് ഷൊർണൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.