Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right500 ഫലസ്​തീൻ...

500 ഫലസ്​തീൻ രക്​തസാക്ഷി കുടുംബാംഗങ്ങൾ ഹജ്ജിന്​

text_fields
bookmark_border
500 ഫലസ്​തീൻ രക്​തസാക്ഷി കുടുംബാംഗങ്ങൾ ഹജ്ജിന്​
cancel
camera_alt???????? ??????????? ?????????????? ????????? ???? ????? ??????? ???????????????
ജിദ്ദ: ഫലസ്​തീൻ രക്​തസാക്ഷികളുടെ 500 കുടുംബാംഗങ്ങൾ ഇത്തവണ ഹജ്ജിനെത്തും. കിങ്​ സൽമാൻ ഹജ്ജ്​ ആൻഡ്​ ഉംറ പ്രോഗ്രാമിന്​ കീഴിലാണ്​ ഇവർ എത്തുന്നത്​. ഇവരുൾപ്പെടെ ആയിരം തീർഥാടകരുടെ സംഘം കഴിഞ്ഞദിവസം ഗസ്സയിൽ നിന്ന്​ പുറപ്പെട്ടു. 
ഗസ്സയിൽ നിന്ന്​ ഇൗജിപ്​തിലെത്തി കൈ​േറാ വിമാനത്താവളം വഴിയാണ്​ ഇവർ ജിദ്ദയിലെത്തിയത്​. ​െവസ്​റ്റ്​ ബാങ്കിലെ തീർഥാടകർ ജോർഡൻ വഴിയാണ്​ ഹജ്ജിനെത്തുന്നത്​. അമ്മാനിലെ സൗദി എംബസി അധികൃതർ ഇവരെ സ്വീകരിച്ചു.
ഫലസ്​തീൻ തീർഥാടക സമിതി അധ്യക്ഷ​ൻ മുഹമ്മദ്​ ബിൻ സഅദ്​ അൽ ദോസരിയുടെ നേതൃത്വത്തിൽ ഗസ്സയിലെ തീർഥാടകർക്ക്​ യാത്രയയപ്പ്​ നൽകി. ഉത്തര ഗസ്സ, ഗസ്സ, മധ്യഗസ്സ, ഖാൻയൂനിസ്​, റാഫ ഗവർണറേറ്റുകളിലെ തീർഥാടകരാണ്​ ഇൗജിപ്​ത്​ വഴിയെത്തുന്നത്​. 
ഫലസ്​തീൻ ഹജ്ജ്​ കമ്മിറ്റിയുടെയും കിങ്​ സൽമാൻ ഹജ്ജ്​ പ്രോഗ്രാമി​​െൻറയും സംയുക്​ത ശ്രമഫലമായി രക്​തസാക്ഷി കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ യാത്ര വിജയകരമായി ആരംഭിച്ചുവെന്ന്​ മുഹമ്മദ്​ ബിൻ സഅദ്​ സൂചിപ്പിച്ചു. റഫ അതിർത്തി കവാടം വഴിയാണ്​ ഇവർ ഗസ്സയിൽ നിന്ന്​ ഇൗജിപ്​തിലേക്ക്​ കടന്നത്​. തുടർന്ന്​ ഇൗജിപ്​ത്​ സർക്കാരി​​െൻറ സഹകരണത്തോടെ ഇവരെ ബസുകളിൽ ​ൈ​കറോ വിമാനത്താവളത്തിൽ എത്തിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newshajj 2017malayalam newsPalastine Hajj Pilgrims
News Summary - Palastine Hajj Pilgrims
Next Story