പാലത്തായി: ഹൈകോടതി ഉത്തരവ് സർക്കാറിന് കനത്ത പ്രഹരം –ഇന്ത്യൻ സോഷ്യൽ ഫോറം
text_fieldsദമ്മാം: കണ്ണൂർ പാലത്തായിൽ ബി.ജെ.പി നേതാവ് പത്മരാജന്‍ പ്രതിയായ ബാലിക പീഡനക്കേസില്‍ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന നിലവിലെ അന്വേഷണ സംഘത്തെ മാറ്റി മറ്റൊരു സംഘത്തെ നിയമിക്കണമെന്ന ഹൈകോടതി ഉത്തരവ് പിണറായി സര്‍ക്കാറിെൻറ പിടിവാശിക്കേറ്റ കനത്ത പ്രഹരമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള കമ്മിറ്റി സെക്രട്ടറി അൻസാർ കോട്ടയം പറഞ്ഞു.
സോഷ്യൽ ഫോറം നാബിയ -താറൂത്ത് സംയുക്ത ബ്രാഞ്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.ജി ശ്രീജിത്തിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ രക്ഷിക്കാന്‍ കേസ് അട്ടിമറിച്ചത് തെളിവ് സഹിതം ചൂണ്ടിക്കാട്ടി എസ്.ഡി.പി.ഐയും വിമൻ ഇന്ത്യ മൂവ്മെൻറും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നടത്തിയ പ്രക്ഷോഭങ്ങളെ ഹൈകോടതി ശരിവെച്ചിരിക്കുകയാണ്.
നിലവിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പുതിയ സംഘത്തില്‍ ഉണ്ടാവരുതെന്ന കോടതി നിരീക്ഷണം വളരെ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്വീഫ് ബ്ലോക്ക് പ്രസിഡൻറ് ഷാഫി വെട്ടം, നസീം കടക്കൽ എന്നിവർ സംസാരിച്ചു. ഷക്കീർ പുത്തനത്താണി, ഷമീർ ആറ്റിങ്ങൽ ഹുസൈൻ കടക്കൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.