ഫലസ്തീൻ; ജുമുഅ ഖുതുബയിൽ മക്ക ഇമാമിന്റെ കണ്ഠമിടറി
text_fieldsമക്ക ഹറമിൽ ഇമാം ശൈഖ്
ഉസാമ ഖയ്യാത്ത് ജുമുഅ
ഖുതുബ നിർവഹിക്കുന്നു
മക്ക: ജുമുഅ പ്രസംഗത്തിനിടെ ഫലസ്തീൻ ജനതക്ക് വേണ്ടി പ്രാർഥിക്കവെ മക്ക ഹറം ഇമാമിന്റെ കണ്ഠമിടറി. ഫലസ്തീൻ ജനതയുടെ വിജയത്തിനും അൽഅഖ്സയുടെ മോചനത്തിനും വേണ്ടി പ്രാർഥന ഉരുവിടവേയാണ് ഇമാം ശൈഖ് ഉസാമ ഖയ്യാത്ത് ഗദ്ഗദകണ്ഠനായത്. ഫലസ്തീൻ ജനതക്ക് വിജയമുണ്ടാകാനും അൽഅഖ്സ പള്ളിയുടെ മോചനത്തിനും വേണ്ടി കണ്ണീരോടെയാണ് ദൈവത്തോട് പ്രാർഥിച്ചത്. ദൈവമേ, അൽഅഖ്സ പള്ളിയെ മോചിപ്പിക്കേണമേ, ഫലസ്തീനിലെ ഞങ്ങളുടെ സഹോദരങ്ങൾക്ക് വിജയം നൽകേണമേ, നീ അവർക്ക് സഹായിയും പിന്തുണയുമായി അവരോടൊപ്പം ഉണ്ടായിരിക്കണമേ എന്നായിരുന്നു പ്രാർഥന.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.