റിയാദിലെ ഒലയയിൽ പാർക്കിങ് 40 ശതമാനം വർധിപ്പിക്കും
text_fieldsറിയാദ്: റിയാദിലെ ഒലയ പരിസരത്ത് പാർക്കിങ് 40 ശതമാനം വർധിപ്പിക്കാനുള്ള പദ്ധതി കരാർ ഒപ്പുവെച്ചു. റിയാദ് മുനിസിപ്പാലിറ്റി വികസന വിഭാഗമായ റിമാറ്റ് റിയാദ് ഡെവലപ്മെന്റ് കമ്പനിയും നാഷനൽ മവാഖിഫ് കമ്പനി ഫോർ മാനേജ്മെന്റ്, ഓപറേഷൻ ആൻഡ് മെയിന്റനൻസ് ലിമിറ്റഡുമാണ് കരാർ ഒപ്പുവെച്ചത്. ഒലയയിൽ ബി.ഒ.ടി പാർക്കിങ് പദ്ധതി ഒരുക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്തുന്നതിനുമുള്ള സമയം പരമാവധി കുറക്കുന്നതാണിത്.
സ്ഥലത്തെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും മലിനീകരണവും ഗതാഗതക്കുരുക്ക് കുറക്കുന്നതിനും പാർക്കിങ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും കരാർ സംഭാവന ചെയ്യും. പാർക്കിങ് മാനേജ്മെന്റിലെ അന്തർദേശീയ അനുഭവങ്ങളിൽനിന്ന് പ്രയോജനം നേടി റിയാദ് മേഖലയിലെ പൊതുവെയും ഒലയ ഡിസ്ട്രിക്ടിൽ പ്രത്യേകിച്ചും ജീവിത നിലവാരം മെച്ചപ്പെടുത്താനാണ് ഇത് നടപ്പാക്കുന്നത്.
വാണിജ്യപ്രവർത്തനങ്ങൾ 30 ശതമാനമായി വർധിപ്പിക്കുന്നതിനും ഇത് സഹായിക്കും. നടപ്പാക്കൽ ഘട്ടത്തിൽ 1,800 പുതിയ പാർക്കിങ് സ്ഥലങ്ങളുടെ വികസനം ഉൾപ്പെടും. ഇത് നിലവിലെ പാർക്കിങ് സ്ഥലങ്ങളിൽ ഏകദേശം 40 ശതമാനം വർധനവ് പ്രതിനിധീകരിക്കുന്നു. പാർക്കിങ്ങിനായി നാല് ബഹുനില കെട്ടിടങ്ങൾ നിർമിക്കും.
അവയിൽ രണ്ടെണ്ണം യാന്ത്രികവും മറ്റുള്ളവ കോൺക്രീറ്റുമാണ്. ഒഴിഞ്ഞുകിടക്കുന്ന ഒമ്പത് പ്ലോട്ടുകൾ ഉപരിതല പാർക്കിങ് സ്ഥലങ്ങളാക്കി വികസിപ്പിക്കും. നിലവിലുള്ള എല്ലാ പാർക്കിങ് സ്ഥലങ്ങളും പുനർനിർമിക്കുകയും അവ മെച്ചപ്പെടുത്തുകയും പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.