മതത്തിൽനിന്ന് ആത്മീയതയുടെ അംശം ചോർന്നുപോകുന്നു –ജോസഫ് അതിരുങ്കൽ
text_fieldsറിയാദ്: മതത്തില്‍നിന്ന് ആത്മീയതയുടെ അംശം ചോര്ന്നുപോകുന്നതിെൻറ പ്രശ്നങ്ങളാണ് കേരളത്തിലുള്ളത്. സ്നേഹത്തിേൻറയും ഒരുമയുടെയും സന്ദേശത്തിനുപകരം വെറുപ്പും വിദ്വേഷവും കലരുന്ന പ്രസ്താവനകള്‍ വരുമ്പോള്‍ മാനവികതയുടെ നിലപാടുതറയില്‍ നിന്നുകൊണ്ട് പ്രതിരോധിക്കാന്‍ കെല്പുള്ള ആരുമില്ലെന്ന് കഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ ജോസഫ് അതിരുങ്കൽ പറഞ്ഞു.
'ഉദാത്തമായ സന്ദേശം പ്രസരിപ്പിക്കുന്ന നാടകങ്ങളും കഥാപ്രസംഗങ്ങളും ഇന്നില്ല. കവിയരങ്ങുകളും കലാപരിപാടികളും നിലച്ചു. ഉള്ളത് വര്‍ഗീയ വിഷം നിറച്ച വാക്ശരങ്ങള്‍ മാത്രം. അഴീക്കോട് മാഷിനെപ്പോലെ എഴുത്തുകാരെൻറ അഭിമാനം ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തോട് സംസാരിക്കാന്‍ കഴിയുന്ന എത്രപേരുണ്ടിവിടെ?'. സമകാലികപ്രശ്നങ്ങളെ കുറിച്ചാരായവെ ജോസഫ് ചോദിച്ചു. മനുഷ്യെൻറ ആന്തരിക ഭാവങ്ങളെ തന്മയത്വമാർന്ന രീതിയിലും സൗന്ദര്യാത്മകമായ ഭാഷയിലും അവതരിപ്പിക്കുന്ന എഴുത്തുകാരനാണ് റിയാദിലെ ജോസഫ് അതിരുങ്കൽ. ജീവിതഗന്ധിയായ ഒട്ടേറെ കഥകളിലൂടെ ലോകമെങ്ങും ചിതറിക്കിടക്കുന്ന മലയാളി വായനക്കാരുടെ ഇഷ്്ടം ലഭിക്കുകയും നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
നാല് കഥാസമാഹാരമാണ് ഇതിനകം പുറത്തിറങ്ങിയത്. പാപികളുടെ പട്ടണം (ചിന്ത പബ്ലിഷേഴ്സ്), ഇണയന്ത്രം (എന്‍.ബി.എസ്), പുലിയും പെണ്‍കുട്ടിയും (റെയിന്‍ബോ), പ്രതീക്ഷയുടെ പെരുമഴയില്‍ (വീനസ്) എന്നിവയാണവ. കഥകള്‍ കലാകൗമുദി, ദേശാഭിമാനി, ചന്ദ്രിക, ജനയുഗം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുണ്ട്. 'പൊന്‍കുന്നം വര്‍ക്കി നവലോകം' ട്രസ്റ്റിെൻറ അവാര്‍ഡ് ഉള്‍പ്പെടെ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. പുതിയ കഥാസമാഹാരമായ 'സര്വലോഹ തൊഴിലാളി' ഒക്ടോബറിൽ പ്രസിദ്ധീകരിക്കുമെന്നും ജോസഫ് പറഞ്ഞു. 20 വർഷമായി ഒരു സ്വകാര്യ കമ്പനിയില്‍ ലോജിസ്്്റ്റിക് മാനേജറായി ജോലിചെയ്യുന്നു.
'ചെറുപ്പത്തിൽ എഴുത്തിനെ പ്രോത്സാഹിപ്പിച്ചത് ധാരാളം വായിക്കുമായിരുന്ന അച്ഛനായിരുന്നു. പിന്നെ, എഴുത്തുകാരന് അതിരുങ്കല്‍ പ്രഭാകരനും കവി പി.കെ. ഗോപിയുമാണ്. ഞാനൊരു മുഴുസമയ എഴുത്തുകാരനല്ല. ജോലി, കുടുംബം എല്ലാം പ്രധാനമാണ്. ജീവിതത്തിെൻറ ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒളിച്ചോടാനാവില്ല. എഴുത്തുകൊണ്ട് ജീവിക്കാന്‍ പറ്റുന്ന ഒരു സാഹചര്യം മലയാളത്തിലുണ്ടോയെന്ന് സംശയമാണ്. കഥക്ക് പ്രതിഫലമായി കിട്ടുക 1500 രൂപ വരെ മാത്രമാണ്. പലരും അതും കൊടുക്കാറില്ല. എത്ര കഥ എഴുതും?. വലിയ എഴുത്തുകാര്‍ക്ക് അത് സാധിക്കുമായിരിക്കും. അതിനാൽ ആത്മാവിഷ്കാരമല്ലാതെ പ്രതിഫലത്തിനുവേണ്ടിയുള്ള എഴുത്ത് അസാധ്യമാണെന്ന് അതിരുങ്കൽ പറഞ്ഞു. കഥയില്‍ കഥയുണ്ടാകണം എന്ന കാര്യത്തിൽ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. കഥയില്‍നിന്ന് കഥ ചോര്‍ന്നുപോവുന്ന ഒരു കാലമാണിത്.
വിരസമായ ആഖ്യാനങ്ങള്‍ വായനക്കാരനെ കഥയില്‍നിന്ന് അകറ്റും. ഗള്‍ഫ് ജീവിതം ഇനിയും ഏറെ എഴുതപ്പെടാനുണ്ട്. ഗള്‍ഫിലെ എഴുത്തുകാര്‍ക്ക് ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ടാവാം. പക്ഷേ, അതാവിഷ്കരിക്കാനുള്ള ഭാഷയില്ല. നമ്മുടെ എഴുത്തിെൻറ കരുത്തുകൊണ്ട് നിലനില്ക്കാന് കഴിയണം. മൂല്യമില്ലാത്ത രചനയാണെങ്കില്‍ അത് നിലനില്‍ക്കില്ല. ഒരു കഥയെഴുതി ലൈക്കുകള്‍ക്ക് വേണ്ടി ഇരക്കുന്ന അവസ്ഥയുണ്ടാകരുത് -ജോസഫ് പറഞ്ഞു. നോവലെഴുതാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ, അതിനുള്ള സാവകാശം ലഭിക്കാറില്ല. തിരക്കുള്ള ജീവിതമാണ്. നോവലിന് വലിയ അധ്വാനം ആവശ്യമുണ്ട്.
റിട്ടയര്‍മെൻറ് കാലത്ത് മാത്രം ആലോചിക്കാവുന്ന ഒരു കാര്യമാണത്. സോഷ്യല്‍ മീഡിയ പുസ്തക വായനയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പുസ്തകത്തെ കുറിച്ചുള്ള വാര്‍ത്തയൊക്കെ എഴുത്തുകാര്‍ക്ക് വായനക്കാരെ പെെട്ടന്ന് അറിയിക്കാനും അവരുമായി സംവദിക്കാനും കഴിയുന്നു. ചെലവില്ലാതെ പരസ്യങ്ങള്‍ നല്കാന് സാധിക്കുന്നത് വലിയ കാര്യമാണ്. നവമാധ്യമങ്ങളെ കുറിച്ച് അതിരുങ്കൽ പറഞ്ഞു. ജീജ ജോസഫാണ് ഭാര്യ. മകൾ: ശ്വേത ജോസഫ് അൽയാസ്മിൻ ഇൻറർനാഷനൽ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനി, മകൻ ക്രിസ് ജോസഫ് ബംഗളൂരു ജയിൻ യൂനിവേഴ്സിറ്റിയിൽനിന്ന് ഡിജിറ്റൽ ഫിലിം നിർമാണത്തിൽ ബിരുദം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.