Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​യു​മാ​യു​ള്ള...

ഇ​ന്ത്യ​യു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം അ​നി​വാ​ര്യം -സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി

text_fields
bookmark_border
meeting
cancel
camera_alt

സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ന്യൂ ​ഡ​ൽ​ഹി​യി​ൽ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​റു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു

റി​യാ​ദ്​: ഇ​ന്ത്യ​യു​മാ​യി പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു.

ന്യൂ ​ഡ​ൽ​ഹി​യി​ൽ സൗ​ദി-​ഇ​ന്ത്യ​ൻ സ്ട്രാ​റ്റ​ജി​ക് പാ​ർ​ട്ണ​ർ​ഷി​പ് കൗ​ൺ​സി​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​വും സു​ര​ക്ഷ​യും സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സ​ക്ത​മാ​യ വി​ഷ​യ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യ ച​ർ​ച്ച​ക്ക് ഊ​ന്ന​ൽ ന​ൽ​കു​ന്നു.

സൗ​ദി​യും ഇ​ന്ത്യ​യും ത​മ്മി​ൽ പ​ങ്കി​ടു​ന്ന ച​രി​ത്രം ദീ​ർ​ഘ​കാ​ല വ്യാ​പാ​ര​ത്തി​​ന്റെ സ​വി​ശേ​ഷ​ത​യാ​ണ്. ഇ​ത്​ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ന് അ​ടി​ത്ത​റ​യി​ട്ടു. പൊ​തു താ​ൽ​പ​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​ത് സൗ​ദി​ക്കും ഇ​ന്ത്യ​ക്കും മു​ഴു​വ​ൻ പ്ര​ദേ​ശ​ത്തി​നും ഗു​ണം ചെ​യ്യു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

വി​വി​ധ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു. കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ചേ​ർ​ന്ന് പ്ര​ഖ്യാ​പി​ച്ച ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ്ട്രാ​റ്റ​ജി​ക് പാ​ർ​ട്ണ​ർ​ഷി​പ് കൗ​ൺ​സി​ൽ എ​ല്ലാ മേ​ഖ​ല​ക​ളി​ലെ​യും സ​ഹ​ക​ര​ണ​ത്തി​ന് പു​തി​യ അ​ടി​ത്ത​റ പാ​കി.

പൊ​തു​വാ​യ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ൽ കൗ​ൺ​സി​ലി​​ന്റെ ക​ഴി​വു​ക​ളും കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കാ​നാ​കു​മെ​ന്ന്​ ഞ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ല്ലാ വ​ശ​ങ്ങ​ളി​ലും മേ​ഖ​ല​ക​ളി​ലും സു​സ്ഥി​ര​മാ​യ ഏ​കോ​പ​ന ശ്ര​മ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം സൗ​ദി തി​രി​ച്ച​റി​യു​ന്നു​വെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​റു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ ബ​ന്ധ​ങ്ങ​ളും ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​വും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ പൊ​തു താ​ൽ​പ​ര്യ വി​ഷ​യ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്തു.

ഇ​ന്ത്യ​യി​ലെ സൗ​ദി​യി​ലെ എം​ബ​സി ചാ​ർ​ജ് ഡി ​അ​ഫ​യേ​ഴ്സ് ജി​ദ്ദി ബി​ൻ നാ​ഇ​ഫ്​ അ​ൽ​റ​ഖാ​സ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ ഓ​ഫി​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ബ്​​ദു​റ​ഹ്മാ​ൻ അ​ൽ ദാ​വൂ​ദ്, ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ നാ​സ​ർ അ​ൽ ഗ​നൂം എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign MinisterSaudi-IndiaSaudi Araba News
News Summary - Partnership with India is inevitable - Saudi Foreign Minister
Next Story