എംബസിയിലുള്ള ‘ഹുറൂബ്’ പാസ്പോർട്ടുകളുടെ വിവരം പുറത്തുവിട്ടു
text_fieldsറിയാദ്: ‘ഹുറൂബാ’യ തൊഴിലാളികളുടെ ഇന്ത്യൻ എംബസിയിലെത്തിയ പാസ്പോർട്ടുകളുടെ പട്ടിക എംബസി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 8837 പാസ്പോർട്ടുകളുടെ വിവരമാണ് പുറത്തു വന്നിരിക്കുന്നത്. സ്പോൺസറുടെ അടുത്തുനിന്ന് ഒാടിപ്പോകുന്നവരാണ് ‘ഹുറൂബ്’ ഗണത്തിൽപെടുന്നത്. തങ്ങളുടെ സ്പോൺസർഷിപ്പിലുള്ള തൊഴിലാളികൾ ജോലി ചെയ്യാതെ മാറിനിൽക്കുകയോ ഒാടിപ്പോവുകയോ ചെയ്തെന്ന് തൊഴിലുടമകൾ ആഭ്യന്തര മന്ത്രാലത്തിന് പരാതി നൽകുേമ്പാഴാണ് ജവാസാത്ത് (പാസ്പോർട്ട് വിഭാഗം) വിദേശികളെ ‘ഹുറൂബാ’യതായി പ്രഖ്യാപിക്കുന്നത്. ജവാസാത്ത് രേഖകളിൽ ഇക്കാര്യം രേഖപ്പെടുത്തും.
സ്പോൺസർഷിപ്പ് മാറ്റം, ഇഖാമ പുതുക്കൽ, നാട്ടിൽ പോകൽ തുടങ്ങി എല്ലാ ഒൗദ്യോഗിക നടപടികളും ഇതോടെ തടസപ്പെടും. തൊഴിലുടമ പരാതിയോടൊപ്പം തൊഴിലാളികളുടെ പാസ്പോർട്ടും ജവസാത്തിനെ ഏൽപിക്കണമെന്നാണ് നിബന്ധന. നിശ്ചിത കാലപരിധിക്ക് ശേഷം ഇൗ പാസ്പോർട്ടുകൾ അതാത് രാജ്യങ്ങളുടെ എംബസിക്ക് കൈമാറും. സൗദി വിദേശകാര്യ മന്ത്രാലയം വഴിയാണ് എംബസിയിൽ പാസ്പോർട്ട് എത്തുന്നത്. ഹുറൂബാക്കിയാൽ രണ്ട് മുതൽ ആറു മാസം വരെ കാലാവധിക്കിടയിലാണ് പാസ്പോർട്ട് ഏൽപിക്കുന്നത്. എംബസി കോൺസുലർ വിഭാഗത്തിലാണ് ഇവ സൂക്ഷിക്കുക. ഉടമസ്ഥർ എത്തിയാൽ പാസ്പോർട്ട് നൽകും.
എന്നാൽ ഹുറൂബ് പാസ്പോർട്ടുകളുടെ പട്ടിക ഇതുപോലെ പുറത്തുവിടാറില്ല. 2013ൽ നിതാഖാതിെൻറ ഇളവുകാലത്താണ് ഇതിന് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ പാസ്പോർട്ട് നമ്പറുകൾ ഇൗ വെബ്സൈറ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ പാസ്പോർട്ടുണ്ടെന്ന് ഉറപ്പുവരുത്തിയാൽ എംബസിയിലെ കോൺസുലർ വിഭാഗത്തിൽ ബന്ധപ്പെടണം. കാലാവധി കഴിഞ്ഞ പാസ്പോർട്ടുകൾക്ക് പകരം ഒൗട്ട് പാസ് ലഭിക്കും. സാധുവായ പാസ്പോർട്ടുകളാണെങ്കിൽ അത് യാത്രാരേഖയായി ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.