Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയില്‍...

സൗദിയില്‍ പാ​സ്​​പോ​ർ​ട്ട്​ സേ​വ​ന​ങ്ങ​ൾ ജൂ​ൺ മൂ​ന്നു​മു​ത​ൽ

text_fields
bookmark_border
സൗദിയില്‍ പാ​സ്​​പോ​ർ​ട്ട്​ സേ​വ​ന​ങ്ങ​ൾ ജൂ​ൺ മൂ​ന്നു​മു​ത​ൽ
cancel

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ ക​ർ​ഫ്യൂ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​ന്ന​തി​നാ​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന്​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ല് വി.​എ​ഫ്.​എ​സ് ഗ്ലോ​ബ​ൽ പാ​സ്പോ​ർ​ട്ട്  സേ​വാ​കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി കോ​ൺ​സു​ലേ​റ്റ് അ​റി​യി​ച്ചു. ജി​ദ്ദ​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ ഹാ​ഇ​ൽ റോ​ഡി​ൽ ബാ​മ​റൂ​ഫ് പെ​ട്രോ​ൾ സ്​​റ്റേ​ഷ​ന്  സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ​​​െൻറ​ർ ജൂ​ൺ മൂ​ന്ന് മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. അ​ബ​ഹ​യി​ൽ ഖ​മീ​സ് മു​ശൈ​ത്തി​ലെ കി​ങ്​ സ​ഊ​ദ് സ്ട്രീ​റ്റി​ലും ത​ബൂ​ക്കി​ൽ അ​ബൂ​ബ​ക്ക​ർ  സി​ദ്ദീ​ഖ് മ​സ്ജി​ദി​ന് സ​മീ​പ​വും യാം​ബു​വി​ൽ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് സ്ട്രീ​റ്റി​ൽ ഹി​ഗ്ഗി സ​​​െൻറ​റി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന വി.​എ​ഫ്.​എ​സ് ഗ്ലോ​ബ​ൽ പാ​സ്പോ​ർ​ട്ട്  സേ​വാ​കേ​ന്ദ്ര​ങ്ങ​ൾ ജൂ​ൺ ഏ​ഴു​മു​ത​ലും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. 

ശ​നി​യാ​ഴ്​​ച മു​ത​ൽ വ്യാ​ഴാ​ഴ്​​ച വ​രെ രാ​വി​ലെ 8.30 മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ​യാ​യി​രി​ക്കും ഓ​ഫി​സു​ക​ളു​ടെ  പ്ര​വ​ർ​ത്ത​നം. ഇ​തി​ന​കം പാ​സ്പോ​ർ​ട്ട് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ, അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കു​ന്ന​വ​ർ, ഇ​ഖാ​മ പു​തു​ക്കാ​നോ ഉ​ട​ൻ യാ​ത്ര  ചെ​യ്യാ​നോ വേ​ണ്ടി പാ​സ്പോ​ർ​ട്ട് പു​തു​ക്കേ​ണ്ട​വ​ർ എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ സ​ർ​വി​സു​ക​ൾ ല​ഭ്യ​മാ​വു​ക. തി​ര​ക്ക് കു​റ​ക്കു​ന്ന​തി​​​​െൻറ ഭാ​ഗ​മാ​യി നേ​ര​ത്തെ ര​ജി​സ്​​റ്റ​ർ  ചെ​യ്ത്​ അ​പ്പോ​യ്ൻ​റ്​​​മ​​​െൻറ്​ എ​ടു​ത്ത​വ​ർ​ക്ക്​ മാ​ത്ര​മാ​യി​രി​ക്കും സ​ർ​വി​സു​ക​ൾ.

ഇ​തി​നാ​യി info.injeddah@vfshelpline.com എ​ന്ന ഇ-​മെ​യി​ൽ മു​ഖേ​ന​യോ 920006139 എ​ന്ന  ടോ​ൾ​ഫ്രീ ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണം. ഇ​ങ്ങ​നെ ബ​ന്ധ​പ്പെ​ടു​മ്പോ​ൾ ല​ഭി​ക്കു​ന്ന സ​മ​യം പാ​ലി​ച്ചാ​യി​രി​ക്ക​ണം അ​ത​ത് സ​​​െൻറ​റു​ക​ളി​ൽ എ​ത്തേ​ണ്ട​ത്. മു​ൻ​കൂ​ട്ടി അ​പ്പോ​യ്​​ൻ​റ്​​മ​​​െൻറ്​ എ​ടു​ക്കാ​ത്ത​വ​ർ​ക്ക് സ​​​െൻറ​റി​ൽ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. അ​പേ​ക്ഷ​ക​ന് മാ​ത്ര​മേ അ​ത​ത് സ​മ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​നം ഉ​ണ്ടാ​വൂ. 

അ​പേ​ക്ഷ​ക​ൻ മാ​സ്ക്  ധ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണ്. ശ​രീ​ര ഊ​ഷ്മാ​വ് പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷ​മേ സ​​​െൻറ​റി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. ശാ​രീ​രി​ക അ​സു​ഖ​ങ്ങ​ൾ ഉ​ള്ള​വ​ർ സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്ക​ണം.  സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത​ട​ക്കം കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​​​​െൻറ ഭാ​ഗ​മാ​യി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ഷ്ക​ർ​ഷി​ച്ച മു​ഴു​വ​ന്‍ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​ൻ  സ​​​െൻറ​റി​ലെ​ത്തു​ന്ന അ​പേ​ക്ഷ​ക​ർ ബാ​ധ്യ​സ്ഥ​രാ​യി​രി​ക്കു​മെ​ന്നും ഇ​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്ക് സൗ​ദി അ​ധി​കൃ​ത​രി​ൽ നി​ന്നും ക​ന​ത്ത പി​ഴ ചു​മ​ത്ത​പ്പെ​ട്ടേ​ക്കാ​മെ​ന്നും  കോ​ൺ​സു​ലേ​റ്റ് പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ എം​ബ​സി പാ​സ്​​പോ​ർ​ട്ട് സേ​വാ​കേ​​ന്ദ്ര​ങ്ങ​ളും തു​റ​ക്കും 
റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ ലോ​ക്​​ഡൗ​ൺ ഇ​ള​വ്​ ചെ​യ്​​തി​രി​ക്കു​ന്ന​തി​നാ​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ കീ​ഴി​ൽ രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള പാ​സ്​​പോ​ർ​ട്ട്​ സേ​വാ​കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പു​റം​ക​രാ​ർ ഏ​ജ​ൻ​സി​യാ​യ വി.​എ​ഫ്.​എ​സ്​ ​ഗ്ലോ​ബ​ലി​​െൻറ റി​യാ​ദ്, ദ​മ്മാം, അ​ൽ​ഖോ​ബാ​ർ, ജു​ബൈ​ൽ, ബു​റൈ​ദ, ഹാ​ഇ​ൽ  എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ഒാ​ഫി​സു​ക​ളാ​ണ്​ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. ഇൗ ​കേ​​ന്ദ്ര​ങ്ങ​ളി​ൽ ചി​ല​ത്​ ജൂ​ൺ മൂ​ന്നു​മു​ത​ലും ബാ​ക്കി​യു​ള്ള​വ ഏ​ഴി​നു​മാ​ണ്​ തു​റ​ക്കു​ക. പാ​സ്​​പോ​ർ​ട്ട്​ പു​തു​ക്കു​ന്ന​തി​നും പു​തി​യ​ത്​ എ​ടു​ക്കു​ന്ന​തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ക​യും ന​ട​പ​ടി പൂ​ർ​ത്തി​യാ​യ പാ​സ്​​പോ​ർ​ട്ടു​ക​ൾ ഇ​വി​ടെ നി​ന്നു​ത​ന്നെ വി​ത​ര​ണം  ചെ​യ്യു​ക​യും ചെ​യ്യും. ശ​നി​യാ​ഴ്​​ച മു​ത​ൽ വ്യാ​ഴാ​ഴ്​​ച വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 8.30 മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ​യാ​ണ്​ എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും പ്ര​വ​ർ​ത്ത​ന സ​മ​യം.  റി​യാ​ദി​ലെ ഉ​മ്മു​ൽ ഹ​മാം കേ​ന്ദ്രം ജൂ​ൺ മൂ​ന്നു​മു​ത​ൽ സ്ഥി​ര​മാ​യി തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും. 

ബ​ത്​​ഹ​യി​ലെ കേ​ന്ദ്രം ജൂ​ൺ മൂ​ന്നു​മു​ത​ൽ 15 വ​രെ മാ​ത്ര​മേ ത​ൽ​ക്കാ​ലം പ്ര​വ​ർ​ത്തി​ക്കൂ.  അ​​ൽ​ഖോ​ബാ​റി​ലും ഇ​തേ കാ​ല​യ​ള​വി​ൽ മാ​ത്ര​മാ​ണ്​ പ്ര​വ​ർ​ത്ത​നം. എ​ന്നാ​ൽ ദ​മ്മാം, ജു​ബൈ​ൽ, ബു​റൈ​ദ, ഹാ​ഇ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജൂ​ൺ ഏ​ഴു​മു​ത​ലാ​ണ്​  തു​റ​ക്കു​ന്ന​തെ​ങ്കി​ലും സ്ഥി​ര​മാ​യി പ്ര​വ​ർ​ത്തി​ക്കും. ഇ​തി​ന​കം പാ​സ്പോ​ർ​ട്ട് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ, അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കു​ന്ന​വ​ർ, ഇ​ഖാ​മ  പു​തു​ക്കാ​നോ ഉ​ട​നെ യാ​ത്ര ചെ​യ്യാ​നോ വേ​ണ്ടി പാ​സ്പോ​ർ​ട്ട് പു​തു​ക്കേ​ണ്ട​വ​ർ എ​ന്നി​വ​രെ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്ക് കു​റ​ക്കാ​ൻ മു​ൻ​കൂ​ട്ടി  ര​ജി​സ്​​റ്റ​ർ ചെ​യ്ത്​ അ​പ്പോ​യ്ൻ​റ്​​​മ​െൻറ്​ എ​ടു​ത്താ​ണ്​ അ​പേ​ക്ഷ ന​ൽ​കാ​നെ​ത്തേ​ണ്ട​ത്. ഇ​തി​നാ​യി info.inriyadh@vfshelpline.com എ​ന്ന ഇ-​മെ​യി​ലി​ലോ 920006139 എ​ന്ന  ടോ​ൾ​ഫ്രീ ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ട്ട്​ അ​പ്പോ​യ്ൻ​റ്​​​മ​െൻറ്​ നേ​ട​ണം. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന സ​മ​യം പാ​ലി​ച്ചാ​യി​രി​ക്ക​ണം അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തേ​ണ്ട​ത്. 

മു​ൻ​കൂ​ട്ടി അ​പ്പോ​യ്ൻ​റ്​​​മ​െൻറ്​  എ​ടു​ക്കാ​ത്ത​വ​ർ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. അ​പേ​ക്ഷ​ക​ൻ മാ​ത്ര​മേ ഹാ​ജ​രാ​വാ​ൻ പാ​ടു​ള്ളൂ. കൂ​ടെ ആ​രെ​യും കൊ​ണ്ടു​വ​രാ​ൻ പാ​ടി​ല്ല. അ​പേ​ക്ഷ​ക​ൻ മാ​സ്ക്  ധ​രി​ച്ചി​രി​ക്ക​ണം. ക​വാ​ട​ങ്ങ​ളി​ൽ ശ​രീ​ര ഊ​ഷ്മാ​വ് പ​രി​ശോ​ധ​ന​​ക്ക്​ വി​ധേ​യ​മാ​വ​ണം. അ​തി​നാ​ൽ ശാ​രീ​രി​ക അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്ക​ണം. സാ​മൂ​ഹി​ക  അ​ക​ലം പാ​ലി​ക്കു​ന്ന​ത​ട​ക്കം കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​​െൻറ ഭാ​ഗ​മാ​യി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ഷ്ക​ർ​ഷി​ച്ച മു​ഴു​വ​ന്‍ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​ൻ അ​പേ​ക്ഷ​ക​ർ  ബാ​ധ്യ​സ്ഥ​രാ​യി​രി​ക്കു​മെ​ന്നും ഇ​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്ക് സൗ​ദി അ​ധി​കൃ​ത​രി​ൽ നി​ന്നും ക​ന​ത്ത പി​ഴ ചു​മ​ത്ത​പ്പെ​ട്ടേ​ക്കാ​മെ​ന്നും എം​ബ​സി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newspasssport
News Summary - passsport-saudi-gulf news
Next Story