Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപത്തനംതിട്ട സ്വദേശിനി...

പത്തനംതിട്ട സ്വദേശിനി സൗദിയിൽ മരിച്ച നിലയിൽ

text_fields
bookmark_border
പത്തനംതിട്ട സ്വദേശിനി സൗദിയിൽ മരിച്ച നിലയിൽ
cancel
camera_alt?????? ??????

തബൂക്ക്: പത്തനംതിട്ട സ്വദേശിനിയെ സൗദി അറേബ്യയുടെ വടക്കൻ മേഖലയായ തബൂക്കിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഴമുട്ടം കൊല്ലടിയിൽ പരേതനായ മാത്യുവി​​െൻറ മകൾ സ്നേഹ മാത്യു (30) ആണ്​ മരിച്ചത്​.

 

ശനിയാഴ്ച വൈകീട്ടാണ് സംഭവം. തബൂക്കിലെ മിലിട്ടറി ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ജിജോ വർഗീസ് പുറത്ത് പോയി​ തിരിച്ചെത്തു​േമ്പാഴാണ്​ കണ്ടത്​. നാട്ടിൽപോകാൻ വേണ്ടി ഇന്ത്യൻ എംബസിയിൽ പേര്​ രജിസ്​റ്റർ ചെയ്ത് കാത്തിരിക്കയായിരുന്നു.

തബൂക്ക്​ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയായ എയ്ഞ്ചൽ, നാല്​ മാസം പ്രായമുള്ള കുഞ്ഞ്​ എന്നിവരാണ്​ മക്കൾ. മൃതദേഹം നാട്ടിൽകൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക്​ കോൺസുലേറ്റി​​െൻറ കീഴിലെ കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗങ്ങൾ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam newsMalayali death
News Summary - Pathanamthita Native Dies Saudi Arabia -Gulf news
Next Story