പത്തനംതിട്ട ജില്ല സംഗമം സാന്ത്വനപദ്ധതി പ്രഖ്യാപിച്ചു
text_fieldsജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) അംഗങ്ങള്‍ക്ക് കരുതല്‍ സ്പര്‍ശം എന്ന പേരിൽ സാന്ത്വന പദ്ധതി പ്രഖ്യാപിച്ചു. സൗദി ദേശീയദിനത്തിലാണ് പദ്ധതിയുടെ പ്രഖ്യാപനം നടന്നത്. കേരള സര്‍ക്കാറിനു കീഴിലുള്ള പ്രവാസി ക്ഷേമനിധി പദ്ധതിയുടെ ആദ്യത്തെ ഒരു വര്‍ഷത്തെ വരിത്തുകയും പ്രധാനമന്ത്രിയുടെ രണ്ടു ലൈഫ് ടൈം പോളിസിയുടെ ആദ്യഗഡുവും അംഗങ്ങൾക്ക് നൽകും.
പുതിയ നോര്‍ക്ക അംഗത്വ കാര്‍ഡ് ലഭ്യമാക്കൽ, പുതുക്കല്‍ തുടങ്ങിയവയും അംഗങ്ങള്‍ക്കു വേണ്ട സഹായസഹകരണവും കമ്മിറ്റി ഏറ്റെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. ഓണ്‍ലൈന്‍ മീറ്റിങ്ങിൽ പ്രസിഡൻറ് എബി ചെറിയാന്‍ മാത്തൂര്‍ അധ്യക്ഷത വഹിച്ചു. ജയന്‍ നായര്‍, അലി തേക്കുതോട്, വർഗീസ് ഡാനിയല്‍, നൗഷാദ് അടൂര്‍, സന്തോഷ് ജി. നായര്‍, അനില്‍കുമാര്‍ പത്തനംതിട്ട, മാത്യു തോമസ്, മനു പ്രസാദ്, അയൂബ് പന്തളം, മനോജ് മാത്യു അടൂര്‍, ജോസഫ് നെടിയവിള, സജി ജോർജ് കുറഞ്ഞാട്ട്, അജയകുമാര്‍, ഷറഫുദ്ദീന്‍ മൗലവി ചുങ്കപ്പാറ, സന്തോഷ് കെ. ജോണ്‍, ജോർജ് വർഗീസ്, ജോസഫ് വടശ്ശേരിക്കര, രാജേഷ് നായര്‍, നവാസ് ചിറ്റാർ, സന്തോഷ് പൊടിയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിലാസ് അടൂര്‍ സ്വാഗതവും സിയാദ് പടുതോട് നന്ദിയും പറഞ്ഞു. പ്രവാസി ക്ഷേമനിധി പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് ജീവകാരുണ്യ കണ്‍വീനര്‍ വർഗീസ് ഡാനിയല്‍ (0504982264), മെഡിക്കല്‍ കണ്‍വീനര്‍ സജി ജോർജ് കുറഞ്ഞാട്ട് (0509389400) എന്നിവരെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.