പത്തനംതിട്ട ജില്ല സംഗമം വാർഷികം ‘ഭാരതീയം 2023’ നാളെ ജിദ്ദയിൽ
text_fieldsജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) ജിദ്ദ കമ്മിറ്റി 14ാമത് വാർഷികം ‘ഭാരതീയം 2023’ വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വൈകീട്ട് 6.30 മുതൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടക്കുന്ന കലാ മാമാങ്കത്തിൽ നാടക കലാസംവിധായകൻ സന്തോഷ് കടമ്മനിട്ട സംവിധാനം ചെയ്ത് പി.ജെ.എസ് നാടക സംഘം അണിയിച്ചൊരുക്കുന്ന ‘പെരുന്തച്ചൻ’ നൃത്തസംഗീത നാടകം അരങ്ങേറും. പുഷ്പ സുരേഷ്, ജയശ്രീ പ്രതാപൻ, ദീപിക സന്തോഷ്, കൃതിക രാജീവ്, റിതീഷ റോയ് എന്നിവർ ചിട്ടപ്പെടുത്തുന്ന വിവിധ നൃത്തരൂപങ്ങൾ, ജിദ്ദയിലെ ഗായകരും പി.ജെ.എസ് അംഗങ്ങളും പങ്കെടുക്കുന്ന സംഗീതവിരുന്ന് എന്നിവയും ആഘോഷ പരിപാടിയിൽ ഉണ്ടായിരിക്കും.
സംഘടനയുടെ സജീവ പ്രവർത്തകരായിരിക്കെ മരിച്ചുപോയ ഉല്ലാസ് കുറുപ്പ്, ഷാജി ഗോവിന്ദ് എന്നിവരുടെ പേരിൽ വർഷംതോറും നൽകിവരാറുള്ള പിജെ.എസ് മെമ്മോറിയൽ അവാർഡുകൾ മുതിർന്ന മാധ്യമപ്രവർത്തകനും സാഹിത്യകാരനും എഴുത്തുകാരനുമായ മുസാഫിറിനും ആതുര സേവനരംഗത്ത് പ്രവർത്തിക്കുന്നതോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളിൽകൂടി ഇടപെടുന്ന ഡോ. വിനീത പിള്ളക്കും വാർഷികാഘോഷ ചടങ്ങിൽ വിതരണം ചെയ്യും. 12ാം ക്ലാസിൽ ഉന്നതവിജയം നേടിയ അജ്മി സാബു, സിനി ആർട്ടിസ്റ്റ് സിയാദ് അബ്ദുല്ല പടുതോട്, സംഘടനക്ക് നൽകിയ മികച്ച പ്രവർത്തനങ്ങളെ കണക്കിലെടുത്ത് മുൻ പ്രസിഡന്റ് വർഗീസ് ഡാനിയേൽ എന്നിവരെയും ചടങ്ങിൽ ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർഷികാഘോഷ പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. പാസ് ലഭിക്കാൻ https://docs.google.com/forms/d/e/1FAIpQLSf1jJ71Jwj9bShauavUGHfkAYvfvwp3PWc5I5EVin0S2qeOTw/viewform ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0505437884, 0530072724, 0538378734 നമ്പറുകളിൽ ബന്ധപ്പെടാം. പി.ജെ.എസ് കഴിഞ്ഞ കാലയളവിൽ നടത്തിയ വിവിധ ചാരിറ്റി പ്രവർത്തനങ്ങളെപ്പറ്റിയും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
പ്രസിഡന്റ് അലി തേക്കുതോട്, ജനറൽ സെക്രട്ടറി ജോർജ് വർഗീസ് പന്തളം, ട്രഷറർ മനു പ്രസാദ്, വൈസ് പ്രസിഡൻറുമാരായ ജോസഫ് വർഗീസ് വടശ്ശേരിക്കര, സന്തോഷ് കടമ്മനിട്ട, രക്ഷാധികാരി ജയൻ നായർ, പി.ആർ.ഒ അനിൽ കുമാർ പത്തനംതിട്ട എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.