പത്തനംതിട്ട ജില്ലാ സംഗമം അനിയൻ ജോർജ്ജിന് യാത്രയയപ്പ് നൽകി
text_fieldsജിദ്ദ: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന പത്തനംതിട്ട ജില്ലാ സംഗമം എക്സിക്യൂട്ടീവ് അംഗവും ജിദ്ദയിലെ കലാ, സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലയിലെ സജീവ സാന്നിധ്യവുമായ അനിയൻ ജോർജ്ജിന് കൂട്ടായ്മ യാത്രയയപ്പ് നൽകി. 1989ൽ ജിദ്ദയിലെ അറേബ്യൻ ഗൾഫ് കമ്പനിയിൽ ഇദ്ദേഹം പ്രവാസം ആരംഭിച്ചു. നാട്ടിൽ ഉണ്ടായിരുന്നപ്പോൾ തുടങ്ങിവെച്ച സാമൂഹിക സേവനം തൊഴിൽ തേടി എത്തിയ സ്ഥലത്തേക്കും വ്യാപിപ്പിക്കുന്നതിലും വ്യക്തി താൽപര്യങ്ങൾക്ക് അതീതമായി കൂട്ടായ പ്രവർത്തനത്തിലൂടെ ജിദ്ദയിലെ സനാഇയ്യയിൽ തൊഴിലിനൊപ്പം സഹജീവികളുടെ ഉന്നമനത്തിനായും, തൊഴിൽപരമായ പ്രതിസന്ധിമൂലം കഷ്ടപ്പെട്ടവരെ സഹായിക്കുന്നതിലുമായിരുന്നു അദ്ദേഹം മുൻഗണന നൽകിയിരുന്നത്.
കോവിഡ് കാലത്തും തന്റെ പ്രവർത്തനങ്ങൾ സാധാരണ ജനങ്ങളിൽ എത്തിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്നു. പത്തനംതിട്ട പന്തളം സ്വദേശിയാണ്. ഭാര്യ: ബിന്ദു, മകൻ അബി (കാനഡ), മകൾ അബിയ നഴ്സിങ് വിദ്യാർത്ഥിനി. പത്തനംതിട്ട ജില്ല സംഗമം പ്രസിഡന്റ് ജോസഫ് വർഗീസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. അലി തേക്കുതോട്, സന്തോഷ് ജി. നായര്‍, അയ്യൂബ് പന്തളം, ജോർജ് വർഗീസ്, മനു പ്രസാദ്, മനോജ് മാത്യു, വിലാസ് കുറുപ്പ്, വർഗീസ് ഡാനിയൽ, നൗഷാദ് അടൂര്‍, സന്തോഷ് കെ. ജോൺ, അനില്‍കുമാര്‍ പത്തനംതിട്ട, അനില്‍ ജോണ്‍, എബി ചെറിയാൻ, ജോസഫ് നെടിയവിള, മാത്യു തോമസ്, നവാസ് ചിറ്റാർ, സന്തോഷ് പൊടിയൻ, രഞ്ജിത് മോഹൻ, ദിലീഫ് ഇസ്മായിൽ, അനൂപ് നായർ, റാഫി ചിറ്റാർ, അജിത് നായർ തുടങ്ങിയവര്‍ സംസാരിച്ചു.
തന്നാലാകുന്ന സഹായങ്ങൾ പ്രവാസി സമൂഹത്തിലും നാട്ടിലും ചെയ്യുന്നതിലുള്ള അദ്ദേഹത്തിെൻറ പങ്ക് എന്നും സ്മരിക്കപ്പെടുമെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. നിറഞ്ഞ സന്തോഷത്തോടുകൂടി പ്രവാസജീവിതം അവസാനിപ്പിക്കുന്നതിൽ ചാരിതാർഥ്യം ഉണ്ടെന്ന് അനിയൻ ജോർജ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി ജയൻ നായർ സ്വാഗതവും ട്രഷറർ ഷറഫ് പത്തനംതിട്ട നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.