പത്തനംതിട്ട ജില്ല സംഗമം ഈദ്, ഓണം സംയുക്ത ആഘോഷം സംഘടിപ്പിച്ചു
text_fieldsജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) ഈദ്, ഓണം സംയുക്ത ആഘോഷം സംഘടിപ്പിച്ചു. ജിദ്ദയിലുള്ള ജില്ലയിലെ 50 ഓളം വനിതകളെയും കുട്ടികളെയും സംഘടിപ്പിച്ച് നടത്തിയ മെഗാ തിരുവാതിരക്കളി പരിപാടിയിലെ വേറിട്ട അനുഭവമായി. സംഘടന പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ സാന്നിധ്യത്തിലായിരുന്നു മെഗാ തിരുവാതിരക്കളി. ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ കടുവാകളി, ചെണ്ടമേളം, കോൽക്കളി, വിവിധയിനം നൃത്തങ്ങൾ, കസേരകളി, മിഠായി പെറുക്കൽ, സുന്ദരിക്കു പൊട്ടുകുത്തൽ, ലെമൺ സ്പൂൺ, വടംവലി മുതലായവയും പി.ജെ.എസ് അംഗങ്ങളും ഗായകൻ മിർസ ശരീഫും ആലപിച്ച ഗാനങ്ങളും ഉണ്ടായിരുന്നു.
പ്രസിഡന്റ് അലി തേക്ക്തോട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആക്ടിവിറ്റി വൈസ് പ്രസിഡന്റ് സന്തോഷ് കടമ്മനിട്ട കലാപരിപാടികൾക്കും, വൈസ് പ്രസിഡന്റ് അഡ്മിൻ ജോസഫ് വർഗീസും ജോയന്റ് സെക്രട്ടറി എൻ.ഐ ജോസഫും കായിക പരിപാടികൾക്കും നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജോർജ് വർഗീസ് പന്തളം, ട്രഷ. മനു പ്രസാദ് ആറന്മുള, അയൂബ് ഖാൻ പന്തളം എന്നിവർ ഹെൽപ് ഡെസ്ക് നിയന്ത്രിച്ചു.
മാത്യു തോമസ് കടമ്മനിട്ട, ഹൈദർ നിരണം, വറുഗീസ് ഡാനിയൽ, ഷറഫ് പത്തനംതിട്ട, സഞ്ജയൻ നായർ, ബിജി സജി, ശ്വേത ഷിബു മുതലായവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
അത്തപ്പൂക്കളം സാബു മോൻ പന്തളം, വിലാസ് അടൂർ, മനോജ് മാത്യു അടൂർ, അനിയൻ ജോർജ്, ആശ സാബു, അസ്മ സാബു, സുശീല ജോസഫ്, അനു ഷിജു, ഫസീന നവാസ് എന്നിവർ ചേർന്ന് തയ്യറാക്കി. മാവേലിയായി ജയൻ നായർ പ്രക്കാനം വേഷമിട്ടു. വിപുലമായ ഓണസദ്യയോടെയാണ് പരിപാടികൾ സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.