പത്തനംതിട്ട ജില്ല സംഗമം ബാലജനസഖ്യം ശിശുദിനാഘോഷം
text_fieldsജിദ്ദ: പത്തനംതിട്ട ജില്ല സംഗമത്തിന് (പി.ജെ.എസ്) കീഴിൽ ബാലജനസഖ്യം നേതൃത്വത്തിൽ 'ഇെഗ്നെറ്റിങ് മൈൻഡ്സ്' എന്നപേരിൽ നടന്ന ശിശുദിനാഘോഷം വിവിധ കലാപരിപാടികളോടെ നടന്നു. ഓൺലൈൻ പരിപാടിയിൽ പത്തനംതിട്ട കലക്ടർ ഡോ. ദിവ്യ എസ്.
അയ്യർ മുഖ്യാതിഥിയായി. കുട്ടികൾക്കായി നടത്തിയ മോട്ടിവേഷൻ ക്ലാസുകൾക്ക് ശേഷം കലക്ടർ അവരുമായി സംവദിച്ചു.
നൂറോളം കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ ചോദ്യങ്ങൾ പരിപാടിയെ ഏറെ ആകർഷകമാക്കി. കലക്ടറുടെ ഇഷ്ടഭക്ഷണം, വസ്ത്രം തുടങ്ങി ഐ.എ.എസ് തിരഞ്ഞെടുക്കാനുണ്ടായ പ്രചോദനവും അതിനായി തയാറാകേണ്ടുന്ന വിധം തുടങ്ങി വ്യക്തിപരവും പൊതുവായതുമായ മേഖലകളെ കൂട്ടിയിണക്കിയ ചോദ്യങ്ങളിൽ ചിലത് ചിരിയുണർത്തി.
പി.ജെ.എസ് പ്രസിഡൻറ് ജയൻ നായർ പ്രക്കാനം പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധയിനം കലാപരിപാടികൾക്ക് ബാലജനവിഭാഗം നേതൃത്വം നൽകി.
ആക്ടിവിറ്റി വൈസ് പ്രസിഡൻറ് ജോസഫ് വർഗീസ് വടശേരിക്കര, ബാലജനവിഭാഗം കൺവീനർ നൗഷാദ് അടൂർ, ബാലജനവേദി പ്രസിഡൻറ് ആൻഡ്രിയ ലിസ ഷിബു, പി.ജെ.എസ് ജനറൽ സെക്രട്ടറി അയൂബ് ഖാൻ പന്തളം, വൈസ് പ്രസിഡൻറ് അലി തേക്കുതോട്, ട്രഷറർ സന്തോഷ് കെ. ജോൺ, എബി ചെറിയാൻ മാത്തൂർ, വർഗീസ് ഡാനിയൽ, അനിൽ കുമാർ പത്തനംതിട്ട, ജോർജ് വർഗീസ്, മെഹബൂബ് അഹമ്മദ്, ആർടിസ്റ്റ് അജയകുമാർ, മാത്യു തോമസ്, ശശി നായർ എന്നിവർ നേതൃത്വം നൽകി.
സൂസൻ വർഗീസ് നേതൃത്വം നൽകിയ 'ജവഹർലാൽ നെഹ്റുവും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും' വിഷയത്തിലൂന്നിയുള്ള ക്വിസ് മത്സരം പരിപാടികൾക്ക് മാറ്റുകൂട്ടി.
ക്വിസ് മത്സരത്തിൽ ആരോൺ ജോർജ് ഒന്നും നിവേദ്യ അനിൽകുമാർ രണ്ടും നൈനിക നവീൻ മൂന്നാം സ്ഥാനവും നേടി.
അഞ്ചു നവീൻ ചിട്ടപ്പെടുത്തിയ കുട്ടികളുടെ ഡാൻസുകൾ അരങ്ങേറി. മനോജ് മാത്യു അടൂർ മോഡറേറ്ററും ഡാൻ മാത്യു മനോജ് പരിപാടിയുടെ അവതാരകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.