പത്തനംതിട്ട സ്വദേശിയായ സാമൂഹിക പ്രവർത്തകൻ ജിദ്ദയിൽ മരിച്ചു
text_fieldsജിദ്ദ: മലയാളി സമൂഹത്തിനിടയിൽ അറിയപ്പെടുന്ന പത്തനംതിട്ട സ്വദേശിയായ സാമൂഹിക, സംസ്‍കാരിക പ്രവർത്തകൻ ജിദ്ദയിൽ മരിച്ചു. അടൂർ മണക്കാല തൂവയൂർ നോർത്ത് സ്വദേശി അശ്വിൻ വിഹാറിൽ ഷാജി ഗോവിന്ദ് (59) ആണ് തിങ്കളാഴ്ച പുലർച്ചയോടെ മരിച്ചത്.
ന്യുമോണിയ ബാധിച്ച് മൂന്ന് ആഴ്ചകളോളമായി ജിദ്ദ നാഷനൽ ആശുപത്രിയിലും തുടർന്ന് കിങ് അബ്ദുള്ള മെഡിക്കൽ സെൻററിലുമായി ചികിത്സയിലായിരുന്നു. ജിദ്ദയിലെ സാമൂഹിക, കലാസാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞു നിന്നിരുന്ന ഷാജി ഗോവിന്ദ് രണ്ട് പതിറ്റാണ്ടിലേറെയായി സൗദി ആരോഗ്യ മന്ത്രാലത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. അടുത്ത ദിവസങ്ങളിലായി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം.
ഒ.ഐ.സി.സി ജിദ്ദ-പത്തനംതിട്ട ജില്ലാ കമ്മിറ്റി സെക്രട്ടറിയായ ഇദ്ദേഹം പത്തനംതിട്ട ജില്ലാ സംഗമം സ്ഥാപകാഗം കൂടിയാണ്. പിതാവ്: പരേതനായ ഗോവിന്ദ്, മാതാവ്: കൗസല്യ, ഭാര്യ: ശ്രീന ഷാജി, മക്കൾ: അശ്വിൻ ഷാജി, അശ്വതി ഷാജി, സഹോദരങ്ങൾ: സഞ്ജീവ്, സംഗീത. ഷാജി ഗോവിന്ദിന്റെ മരണത്തിൽ പത്തനംതിട്ട ജില്ലാ സംഗമം, ഒ.ഐ.സി.സി സംഘടനകൾ ദുഃഖം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.