പട്ടാമ്പി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsദമ്മാം: പട്ടാമ്പിക്കാരുടെ കൂട്ടായ്മയായ ദമ്മാം-പട്ടാമ്പി കൂട്ടായ്മ ‘കെ.എൽ 52 ഓണം, പൊന്നോണം’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ദമ്മാം അനഖിൽ സംഘടിപ്പിച്ച പരിപാടിയിൽ 200ഓളം അംഗങ്ങൾ പങ്കെടുത്തു. സാംസ്കാരിക സമ്മേളനം അഡ്വൈസറി ബോർഡ് മെംബർ സക്കീർ പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഓണം മലയാളിയുടെ സാംസ്കാരിക പൈതൃകമാണെന്നും മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള ഓർമകൾ ഉണർത്തുന്ന കാലമാണ് ഓണക്കാലമെന്നും ജാതിയുടെയോ മതത്തിന്റെയോ വികാരം ഓണത്തിനില്ലെന്നും വർത്തമാനകാലത്തിൽ ഈ വാക്യങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും ഉദ്ഘാടനപ്രസംഗം നിർവഹിച്ച സക്കീർ പറമ്പിൽ പറഞ്ഞു.
ചടങ്ങിൽ പ്രസിഡൻറ് റിയാസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. സജിത ടീച്ചർ, അൻവർ പതിയിൽ, ഹക്കീം വല്ലപ്പുഴ, അഭിലാഷ് കൊപ്പം, സജ്ന അഷ്റഫ്, ഷഹനാസ് ചിക്കു എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷാഫി പരുവാരത്ത് സ്വാഗതവും ട്രഷറർ ഷബീർ കൊപ്പം നന്ദിയും പറഞ്ഞു. നാഹിദ് സബ്രി അവതാരകയായിരുന്നു. വടംവലി, പൂക്കളം, ഉറിയടി, ലെമൺ സ്പൂൺ, കസേരകളി, ചാക്കിലോട്ടം എന്നിങ്ങനെ കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഗോൾഡ് കോയിൻ നറുക്കെടുപ്പിൽ സഫ്വാൻ ഹാമെദ്-സറീന ദമ്പതികൾ വിജയികളായി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനവിതരണം നടത്തി. നിദാശ് മൊയ്തീൻ, സബ്രി റസാഖ്, നൗഷാദ് ഗ്രീൻ പാർക്ക്, ഷാഹിദ് വിളയൂർ, ഹക്കീം പരുതൂർ, ഹബീബ് കൊപ്പം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.