പട്ടാമ്പി കൂട്ടായ്മ മൂന്നാം വാർഷിക സമ്മേളനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
text_fieldsദമ്മാം: പട്ടാമ്പി കൂട്ടായ്മ ദമ്മാം മൂന്നാം വാർഷിക സാംസ്കാരിക സമ്മേളനം ഖത്വീഫ് ഗ്രീൻലാൻഡ് റിസോർട്ടിൽ സംഘടിപ്പിച്ചു. 2024-2025 വർഷത്തേക്കുള്ള പുതിയ മെമ്പർഷിപ് കാർഡ് വിതരണവും കൂട്ടായ്മയിലെ അംഗങ്ങൾക്കായി മെഡിക്കൽ ക്യാമ്പും നോർക്ക കാർഡിനായുള്ള ഹെൽപ് ഡെസ്കും കിഴക്കൻ പ്രവിശ്യയിലെ ഗായകരെ അണിനിരത്തിയുള്ള സംഗീതവിരുന്ന് ഉൾപ്പെടെ വിപുലമായ പരിപാടികളോടെയാണ് വാർഷികം ആഘോഷിച്ചത്. കുട്ടികളുടെ ഒപ്പനയും വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
പരിപാടിയിൽ കൂട്ടായ്മയിലെ 200ലധികം അംഗങ്ങൾ പങ്കെടുത്തു. സമ്മേളന ഉദ്ഘാടനം അഡ്വൈസറി ബോർഡ് മെംബർ സക്കീർ പറമ്പിൽ നിർവഹിച്ചു. സെക്രട്ടറി റസാഖ് പട്ടാമ്പി 2020-23 വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷബീർ കൊപ്പം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനത്തിൽ പ്രസിഡൻറ് റിയാസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. നാഹിയും റസാഖും മുഖ്യഅവതാരകയായിരുന്നു. ജനറൽ ബോഡി യോഗത്തിൽ മുൻകാല കമ്മിറ്റിയെ 2024-2025 ലേക്കുള്ള കമ്മിറ്റിയായി തുടരാൻ ഏകകണ്ഠമായി തീരുമാനിച്ചു.
വനിതാവിഭാഗം പ്രസിഡൻറായി നാഹിദ് സബ്രിയെയും സെക്രട്ടറിയായി സൽമ ഷറഫുദ്ദീനെയും ട്രഷററായി ആരിഫ ഷാഹിദിനെയും തെരഞ്ഞെടുത്തു. സജിത സുരേഷ്, അഷ്റഫ് കനിയറാട്ടിൽ, ഷാഹിദ് വിളയൂർ, സബ്രി റസാഖ്, സഫ്വാൻ വിളയൂർ, മുഹമ്മദ് കുട്ടി കാരക്കാട്, ഷെറിൻ സഫ്വാൻ, ശിഹാബ് ചെമ്പോട്ടുതൊടി, അൻവർ പതിയിൽ, ജംഷിദ് കൈപ്പുറം, നൗഷാദ് ഗ്രീൻപാർക്ക്, അഭിലാഷ് കൊപ്പം, സാലിഹ് ശങ്കരമംഗലം എന്നിവർ സംസാരിച്ചു. ദാർ അസ്സിഹ മെഡിക്കൽ സെൻററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.