യെച്ചൂരിയുടെ നിര്യാണത്തിൽ പയ്യന്നൂർ സൗഹൃദവേദി റിയാദ് അനുശോചിച്ചു
text_fieldsറിയാദ്: അഖിലേന്ത്യ പൊതുപ്രവർത്തകനും മികച്ച പാർലമെന്റേറിയനും ഗവേഷകനും ചരിത്രം നിർമിച്ചിരുന്ന മനുഷ്യരിൽ മാത്രം വിശ്വസിച്ചു, നിലപാടുകളിലും ബോധ്യങ്ങളിലും സദാ തെളിയിച്ച് ഉറച്ച മുഖമുദ്രയോടെ നിന്നിരുന്ന, പൊതുപ്രവർത്തനത്തിലെ വിമർശനാത്മകമായ ചോദ്യങ്ങൾക്ക് ക്ഷോഭിക്കാതെ മറുപടി നൽകിയിരുന്ന രാഷ്ട്രീയ നേതാക്കളിൽ വ്യത്യസ്തനായ സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ പി.എസ്.വി റിയാദ് എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം അനുശോചിച്ചു.
ഭൗതികശരീരം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുനൽകിയ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നാൾവഴികളെ പറ്റി മലസ് വാബിൽ റവാബി ഓഫിസിൽ ചേർന്ന എക്സിക്യൂട്ടിവ് യോഗത്തിൽ പ്രസിഡൻറ് സനൂപ് കുമാർ, സെക്രട്ടറി സിറാജ് തിഡിൽ, ട്രഷറർ ജഗദീപ്, സ്പോർട്സ് കൺവീനർ അബ്ദുറഹ്മാൻ, ഇസ്മാഈൽ, ഇക്ബാൽ എന്നിവർ അനുസ്മരിച്ചു. കൃത്യമായ നിലപാടോടെ നിരവധി ഇടപെടലുകൾ നടത്തിയ കാരണം സീതാറാം യെച്ചൂരിയെ ഇനിയുമേറെ കാലം ഇന്ത്യൻ ജനത ഓർക്കുക തന്നെ ചെയ്യുമെന്ന് യോഗത്തിൽ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.