പയ്യന്നൂർ സൗഹൃദ വേദി ഓൺലൈൻ പൂക്കളമത്സരമൊരുക്കി
text_fieldsദമ്മാം: പയ്യന്നൂർ സൗഹൃദ വേദി (പി.എസ്.വി) ദമ്മാം ചാപ്റ്റർ, കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തിയ ഓൺലൈൻ പൂക്കള മത്സരം സമാപിച്ചു. നാട്ടിലെ പയ്യന്നൂർ സൗഹൃദവേദിയുടെ പരിധിയിൽപ്പെട്ട 35ഓളം കുടുംബങ്ങൾ കോവിഡ് കാലത്തിലെ വ്യത്യസ്തമായ ഈ ഓൺലൈൻ മത്സരത്തിെൻറ ഭാഗമായി.
തിരുവോണനാളിൽ തങ്ങളുടെ വീടുകളിൽ ഉണ്ടാക്കിയ കേരളത്തനിമയാർന്ന പൂക്കളങ്ങൾക്ക് പി.എസ്.വി ദമ്മാം എഫ്.ബി പേജിലൂടെ പെതുജനങ്ങളുടെ 'ലൈക്കുകൾ'മുഖേനയായിരുന്നു വിധിനിർണയം. സി.കെ. പ്രസാദ് ഒന്നാംസ്ഥാനവും ഗീത ഗോപിനാഥ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ആർട്സ് കൺവീനർ പി.വി. വിനായക് അവതാരകനായിരുന്നു. ഫലപ്രഖ്യാപന ചടങ്ങിന് പ്രസിഡൻറ് കെ.വി. അനീഷ് അധ്യക്ഷതവഹിച്ചു.
മുഖ്യരക്ഷാധികാരി കെ.പി. സുരേന്ദ്രൻ ഫലപ്രഖ്യാപനം നിർവഹിച്ചു. കെ. സുധാകരൻ (സ്പോർട്സ് കൺവീനർ), പി.വി. സുരേന്ദ്രൻ (ട്രഷ.), കലേഷ്, മുൻഭാരവാഹികളായ സുബൈർ ഉദിനൂർ, സി.പി. ശശി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശ്രീകാന്ത് വാരണാസി സ്വാഗതവും ജനറൽ കൺവീനർ ശങ്കർ ഉണ്ണി നന്ദിയും പറഞ്ഞു. നിഷ സുരേഷ്, സഹദേവൻ, ദിനേഷ്, രജിത അജേഷ്, വിനായക്, അനീഷ്, ശ്രീധരൻ, വത്സല മാധവൻ തുടങ്ങിയവർ ഗാനവിരുന്നൊരുക്കി. വിജയികൾക്കുള്ള കാഷ് അവാർഡും പ്രശംസാഫലകവും വിജയികളുടെ നാട്ടിലെ വീടുകളിൽെവച്ച് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.