വർണാഭമായി പയ്യന്നൂർ സൗഹൃദവേദി 'ഉത്സവ് 2022'
text_fieldsദമ്മാം: പയ്യന്നൂർ സൗഹൃദവേദി (പി.എസ്.വി) ദമ്മാം ചാപ്റ്റർ ഒമ്പതാം വാർഷികം 'ഉത്സവ് 2022' എന്ന പേരിൽ അരങ്ങേറി. ദമ്മാം ബദർ അൽറാബി ഓഡിറ്റോറിയത്തിൽ നടന്നു. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് സി.പി. രാജീവ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ 'സൗഹൃദം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. മുഖ്യരക്ഷാധികാരി സുരേന്ദ്രൻ പയ്യന്നൂർ സംസാരിച്ചു. ജനറൽ സെക്രട്ടറി വിനായക് സ്വാഗതവും ട്രഷറർ അനിൽ കുമാർ നന്ദിയും പറഞ്ഞു. സെമി ക്ലാസിക്കൽ ഡാൻസ്, ഫ്യൂഷൻ ഡാൻസ്, ഗ്രൂപ് ഡാൻസ്, സിംഗിൾ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, മിമിക്രി, കെ.വി. അനീഷിന്റെ നേതൃത്വത്തിൽ ഗാനമേള എന്നീ പരിപാടികൾ അരങ്ങേറി. കലാപരിപാടികൾക്ക് ആർട്സ് കൺവീനർ പ്രജിത അനിൽകുമാർ നേതൃത്വം നൽകി. ശ്രുതി ശ്രീകാന്ത് അവതാരകയായി.
യുക്രെയ്ൻ-റഷ്യ യുദ്ധമുഖത്തുനിന്ന് തിരിച്ചുവന്ന പി.എസ്.വി കുടുംബാംഗങ്ങളായ മാളവിക സുരേന്ദ്രൻ, അമൃത നരസിംഹൻ എന്നിവരെ അനുമോദിച്ചു. അവിടെ നേരിട്ട അനുഭവങ്ങൾ മാളവിക വിശദീകരിച്ചു. യോഗത്തിൽ മാളവികക്ക് ഉപഹാരം സമ്മാനിച്ചു. ഇടവേളകളിൽ നർമ-കുസൃതി ചോദ്യങ്ങൾ ബിനു തോമസും മാളവികയും അവതരിപ്പിച്ചു. ഗോ എയർ ഫസ്റ്റ് സ്പോൺസർ ചെയ്ത ദമ്മാം-കണ്ണൂർ റിട്ടേൺ ടിക്കറ്റ് മൂസ പാലക്കോടൻ, പ്രജിത എന്നിവർക്ക് ദമ്മാം ഓപറേഷൻ മാനേജർ മുഹമ്മദ് മീരാൻ സമ്മാനിച്ചു. കലാപരിപാടികൾ അവതരിപ്പിച്ചവർക്ക് ഉപഹാരങ്ങളും സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.