പി.സി.ഡബ്ല്യു.എഫ് ഇഫ്താർ സംഗമം
text_fieldsപി.സി.ഡബ്ല്യൂ.എഫ് ഇഫ്താർ സംഗമം
ദമ്മാം: പൊന്നാനി താലൂക് നിവാസികളുടെ ആഗോള സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യൂ.എഫ്) ദമ്മാം ഘടകം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദമ്മാം ദല്ല അൽ ഫർസാൻ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ പൊന്നാനി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള അഞ്ഞൂറോളം ആളുകൾ പങ്കെടുത്തു.
അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ സൗദി അറേബ്യ ജനറൽ മാനേജർ അസ്ഹറുദ്ദീൻ ഖുറേഷി, സ്വാശ്രയ പൊന്നാനി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഡോ. ഷാജി എടശ്ശേരി എന്നിവർ മുഖ്യാതിഥികളായിരുന്നു. പി.സി.ഡബ്ല്യൂ.എഫ് ഗ്ലോബൽ കമ്മിറ്റി, നാഷനൽ കമ്മിറ്റി ഭാരവാഹികൾ ചടങ്ങിൽ സംബന്ധിച്ചു.
പ്രസിഡൻറ് ഷമീർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ത്വയ്യിബ് റമദാൻ സന്ദേശം നൽകി. ഫഹദ് ബിൻ ഖാലിദ് അവതാരകനായിരിന്നു. ദമ്മാം കമ്മിറ്റി വൈസ് പ്രസിഡന്റ് ഇഖ്ബാൽ വെളിയംകോടിന്റെ നേതൃതത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. കിഡ്സ് ക്ലബ് കൺവീനർമാരായ മുഹ്സിന നഹാസ്, ഫസ്ന ആസിഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓൺലൈനിൽ നടന്ന ഖുർആൻ പാരായണ മത്സര വിജയികളെ പ്രഖ്യാപിച്ചു.
അതിഥികൾക്കായി സംഘടിപ്പിച്ച സ്കാൻ ആൻഡ് വിൻ വിജയികൾക്കും ഇരു മത്സരങ്ങളിലുമുള്ള വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് നൈതല്ലൂർ, സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു ദേവസി, ജനറൽ സെക്രട്ടറി അൻവർ സാദിഖ്, മെർമേഡ് കോൺട്രാക്റ്റിങ് കമ്പനി എം.ഡി ദിനകരൻ തുടങ്ങിയവർ സംസാരിച്ചു.
ദീപക് ചങ്ങരംകുളം, സാലിഹ് ഉസ്മാൻ, ആർ.വി. ഫൈസൽ, യു. ഫാസിൽ, കെ.വി. ഹാരിസ്, ആബിദ്, അർഷാദ് ഹമീദലി, അമീർ, കെ.വി. സിറാജ്, കെ. ആസിഫ്, പി.ടി. ആസിഫ്, ബിലാൽ പെരുമ്പടപ്പ്, ബഷീർ, നൗഫൽ മാറഞ്ചേരി, സൈഫർ നൈതല്ലൂർ, ഷാജഹാൻ, അബു നൈതല്ലൂർ, ഉമർ കൊളക്കാട്ട്, ഉമർ ഖോബാർ, സാജിത ഫഹദ്, ആഷിന അമീർ, അർഷിന ഖലീൽ, ജസീന റിയാസ്, സാദിയ ഫാസിൽ, നഫീസ ഉമർ, ജസീന ഷാജഹാൻ, അമീന വസീം, രമീന ആസിഫ്, റകീബ നൗഫൽ, മേഘ ദീപക് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. പ്രോഗ്രാം കൺവീനർ ഇ.പി. നഹാസ് സ്വാഗതവും വൈസ് ചെയർമാൻ ഖലീൽ റഹ്മാൻ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.