പി.സി.ഡബ്ല്യൂ.എഫ് റിയാദ് ചാപ്റ്റർ സ്പോർട്സ് ക്ലബ് രൂപവത്കരിച്ചു
text_fieldsറിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യൂ.എഫ്) റിയാദ് ചാപ്റ്ററിന് കീഴിൽ സ്പോർട്സ് ക്ലബ് രൂപവത്കരിച്ചു. കായിക പ്രവർത്തനങ്ങൾ, ശാരീരിക ആരോഗ്യം, മാനസിക സംതൃപ്തി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി പ്രവാസികളുടെ സാമൂഹികവും മാനസികവുമായ വളർച്ച ഉറപ്പുവരുത്തുക എന്നതാണ് ക്ലബിന്റെ മുഖ്യ ലക്ഷ്യം.
റിയാദ് ഇസ്താംബൂളിലെ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സ്പോർട്സ് വിങ് ലോഗോ പ്രകാശനം ജനസേവന വിഭാഗം കൺവീനർ അബ്ദുൽ റസാഖ് പുറങ്ങ്, സ്പോർട്സ് വിങ് ചീഫ് കോഓഡിനേറ്റർ ആഷിഫ് മുഹമ്മദിന് നൽകി നിർവഹിച്ചു. അംഗങ്ങൾക്കുള്ള ജഴ്സി പ്രകാശനം ജനറൽ സെക്രട്ടറി കബീർ കാടൻസ്, ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആഷിഫ് വെളിയംകോടിന് നൽകി നിർവഹിച്ചു. പ്രസിഡന്റ് അൻസാർ നൈതല്ലൂർ അധ്യക്ഷത വഹിച്ചു.
സ്പോർട്സ് വിങ് കോഓഡിനേറ്റർ വി. അഷ്കർ സ്വാഗതവും സുഹൈൽ മഖ്ദൂം നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തിന് അസ്ലം കളക്കര, മുജീബ് പള്ളിക്കര, എം. അർജീഷ്, റസാഖ് വെളിയംകോട്, ശംസീർ, സിദ്ദീഖ് കാലടി, സിനാൻ, ഷംനാദ്, നൗഫൽ പൊന്നാനി, നിഷാം വളയംകുളം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.