തബൂക്കിൽ സമൃദ്ധിയോടെ പിയർ പഴം വിളവെടുപ്പ്
text_fieldsറിയാദ്: കാർഷികരംഗത്ത് വൻ വികസനപ്രവർത്തനങ്ങൾ നടക്കുന്ന സൗദി വടക്കൻ മേഖലയിലെ തബൂക്ക് വലിയ കാർഷിക വിപ്ലവത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. വിവിധ തരം കാർഷികോൽപന്നങ്ങളാണ് ഇവിടെ വിളവെടുക്കുന്നത്. ഇൗ വേനൽക്കാലത്ത് ആപ്പിൾ കുടുംബത്തിൽപെട്ട പിയർ ഫല വിളവെടുപ്പിെൻറ സമൃദ്ധിയാണിവിടെ. 15,000 പിയർ വൃക്ഷങ്ങൾ ഇൗ മേഖലയിൽ കൃഷിചെയ്യുന്നു.
വേനൽക്കാലമായ ജൂലൈ മുതൽ ആഗസ്റ്റ് വരെ ഇൗ തോട്ടങ്ങളിൽനിന്ന് 750 ടൺ പിയർ ഫലം വിളവെടുക്കുന്നുണ്ട്. തബൂക്ക് മേഖലയിൽ വിവിധതരം കൃഷികളിൽ ഏർപ്പെട്ടിരിക്കുന്നത് 14,000 കർഷകരാണ്. മൊത്തം 2,70,000 ഹെക്ടർ പ്രദേശമാണ് കൃഷിസ്ഥലമായുള്ളത്.
ഭൗമാന്തർ കുഴൽക്കിണറുകളിൽനിന്ന് ജലസേചനമടക്കം കൃഷിക്കാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഗവൺമെൻറ് ഒരുക്കി നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.