പാസ്പോർട്ട് വിവരങ്ങളിൽ കൃത്രിമം കാട്ടിയാൽ പിഴ
text_fieldsറിയാദ്: പാസ്പോർട്ടിൽ നിയമവിരുദ്ധമായ രീതിയിൽ വ്യക്തിവിവരങ്ങൾ ചേർക്കുകയോ ഇല്ലാതാക്കുകയോ മാറ്റുകയോ ചെയ്താൽ പിഴ ചുമത്തുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്ത്) മുന്നറിയിപ്പ് നൽകി. പാസ്പോർട്ടിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ ഇല്ലാതാക്കാനോ മാറ്റാനോ മനഃപൂർവം നശിപ്പിക്കാനോ വളച്ചൊടിക്കാനോ പുതിയ വിവരങ്ങൾ സ്വന്തം നിലക്ക് ചേർക്കാനോ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും ലക്ഷം റിയാൽ വരെ പിഴയാണ് ചുമത്തുക. അഞ്ചു വർഷത്തിൽ കൂടാത്ത യാത്രാനിരോധനം ഏർപ്പെടുത്തുകയും ചെയ്യും.
പാസ്പോർട്ട് ഡേറ്റ മാറ്റുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പുതുക്കുന്നതിനിടെയാണ് ജവാസാത്ത് പ്രസ്താവന പുറത്തുവന്നത്. പൗരന്മാർ തങ്ങളുടെ പാസ്പോർട്ടുകൾ കേടുവരാതെയും നഷ്ടപ്പെടാതെയും സൂക്ഷിക്കണമെന്നും ജവാസാത്ത് പറഞ്ഞു. സ്വന്തം പാസ്പോർട്ടുകൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അവ അവഗണിക്കുകയോ പണയപ്പെടുത്തുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.