ശരീരോഷ്മാവ് പരിശോധിക്കാൻ വിസമ്മതിച്ചാൽ 1000 റിയാൽ പിഴ
text_fieldsജിദ്ദ: സാമൂഹിക അകലം പാലിക്കാത്തതും പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുമ്പോൾ ശരീരോഷ്മാവ് പരിശോധിക്കാൻ വിസമ്മതിക്കുന്നതും കോവിഡ് മുൻകരുതൽ നടപടികളുടെ കടുത്ത ലംഘനമായി കണക്കാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം നിയമലംഘനം നടത്തുന്നവർക്ക് ആദ്യ തവണ 1000 റിയാൽ പിഴ ചുമത്തും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും പരമാവധി ഒരു ലക്ഷം റിയാൽ വരെ ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് വീണ്ടും ഉയർന്നുവരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം ആഭ്യന്തര മന്ത്രാലയം എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.