കളിയാരവത്തിൽ ലയിച്ച് സൗദി ...
text_fieldsറിയാദ്: ഖത്തർ ലോകകപ്പിന്റെ ആവേശം നിറഞ്ഞ ഫൈനൽ മത്സരം സൗദിയിലെങ്ങും ബിഗ് സ്‌ക്രീനുകളിൽ കണ്ട് മനസ്സുനിറഞ്ഞ് കാൽപന്തുപ്രേമികൾ.
ശക്തരായ അർജന്റീനയും ഫ്രാൻസും തമ്മിലുള്ള വാശിയേറിയ ഫൈനൽ മത്സരം കാണാൻ റിയാദിലും സ്ക്രീനുകൾക്കു മുന്നിൽ ആയിരങ്ങൾ തടിച്ചുകൂടി.
അതിൽ മലയാളികളും ഏറെയായിരുന്നു. വിവിധയിടങ്ങളിൽ വളരെ നേരത്തേ തന്നെ ഇരിപ്പിടം ഉറപ്പിക്കാൻ കുടുംബസമേതം നിരവധിയാളുകളെത്തി.
റിയാദ് ഹറാജിലെ മദീന ഹൈപർ മാർക്കറ്റിൽ റിയാദ് ടാക്കീസും ബത്ഹയിലെ സഫാമക്ക പോളിക്ലിനിക്കിൽ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയും മലസ് ലുലുവിൽ കേളി കലാ സാംസ്‌കാരിക വേദിയും ബിഗ് സ്‌ക്രീനുകളിൽ കളി കാണുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
ഇഷ്ടതാരങ്ങളുടെ ഓരോ നീക്കവും ആർപ്പുവിളികളോടെയാണ് എതിരേറ്റത്. ആദ്യ പകുതിയിൽ മുന്നിൽനിന്ന അർജൻറീനയുടെ ഫാൻസുകാർ ബിഗ് സ്ക്രീനിന് മുന്നിൽ ആനന്ദ നൃത്തമാടി. രണ്ടാം പാതിയിൽ മറുപടിയായി ഇരട്ട ഗോൾ പിറന്നതോടെ കളിയാവേശത്തിന്റെ പരകോടിയിൽ എത്തി.
പരസ്പരം വെല്ലുവിളിച്ചും നൃത്തം ചവിട്ടിയും ഇരു ടീമിന്റെയും ഇഷ്ടക്കാർ ഇവിടങ്ങളിൽ ആർത്തുവിളിച്ചു. അധിക സമയത്തേക്ക് കളി കടന്നതോടെ നിശ്ശബ്ദ സദസ്സായി മാറി. ഒടുവിൽ അർജൻറീനയുടെ വിജയം മതിമറന്ന് ആഘോഷിച്ചാണ് ഇവർ കളമൊഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.