മഴ കനത്താൽ ജീവനക്കാരെ ജോലിസ്ഥലത്ത് എത്താൻ നിർബന്ധിക്കരുതെന്ന് തൊഴിൽ വകുപ്പ്
text_fieldsറിയാദ്: കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗമോ മറ്റു സർക്കാർ വകുപ്പുകളോ മുന്നറിയിപ്പ് നൽകുമ്പോൾ തൊഴിൽസ്ഥലങ്ങളിൽ ഹാജരാകാൻ ജീവനക്കാരെ നിർബന്ധിക്കരുതെന്ന് സൗദി സാമൂഹിക വികസന മന്ത്രാലയം എല്ലാ സ്വകാര്യ സ്ഥാപനങ്ങളോടും നിർദേശിച്ചു.
ജീവനക്കാരുടെ സുരക്ഷ അപകടത്തിലാകുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വീട്ടിലിരുന്ന് ജോലി ചെയ്യിക്കാമെന്നും മന്ത്രാലയം സ്ഥാപനങ്ങൾക്കയച്ച സർക്കുലറിൽ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം കാരണം ജീവനക്കാർ വൈകിയെത്തുകയോ ഹാജരാകാതിരിക്കുകയോ ചെയ്താൽ നിശ്ചിത സമയം അവരെക്കൊണ്ട് പകരം ജോലി ചെയ്യിക്കാവുന്നതാണ്. ചില പ്രവിശ്യകളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിക്കാറുണ്ട്.
ഈ സമയത്ത് തൊഴിലാളികളുടെ ആരോഗ്യവും തൊഴിൽപരവും സാമൂഹികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താൻ തൊഴിൽനിയമം അനുശാസിക്കുന്നുണ്ട്. ഒരിക്കലും ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കരുത് -മന്ത്രാലയം ഓർമിപ്പിച്ചു. കഴിഞ്ഞ ദിവസം ജിദ്ദയിലടക്കം ഏതാനും പ്രദേശങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിെൻറ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.