കോവിഡ് സംശയിക്കുന്നവർ പള്ളിയിൽ പോകരുത്
text_fieldsജിദ്ദ: കോവിഡ് ബാധിച്ചതായി സംശയിക്കുന്നുവെങ്കിൽ പള്ളിയിലേക്ക് പോകരുതെന്ന് മതകാര്യവകുപ്പ് ആളുകളോട് ആവശ്യപ്പെട്ടു. പള്ളികളിൽ പോകുന്നവർ നിർബന്ധമായും കോവിഡ് മുൻകരുതൽ നടപടി സ്വീകരിക്കണം.
മാസ്ക് ധരിക്കണം, നമസ്കാരവിരിപ്പുകൾ കൊണ്ടുവരണം, സാമൂഹിക അകലം പാലിക്കണം തുടങ്ങിയ നിബന്ധനകൾ കർശനമായി പാലിക്കണം. നമസ്കരിക്കാനെത്തിയവരിൽ 15 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആറു മേഖലകളിലായി ഒമ്പത് പള്ളികൾ അടച്ചുപൂട്ടിയതായി മതകാര്യവകുപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഒമ്പതു ദിവസത്തിനുള്ളിൽ രാജ്യത്തിെൻറ വിവിധ മേഖലകളിലായി മൊത്തം 79 പള്ളികളാണ് അടച്ചുപൂട്ടിയത്. ഇതിൽ അണുമുക്തമാക്കൽ നടപടികൾക്ക് ശേഷം 62 പള്ളികൾ തുറന്നിട്ടുണ്ട്. പള്ളികളിലെത്തുന്നവരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.