ജനങ്ങളുടെ നിശ്ചയദാർഢ്യവും ആവേശവും വിജയത്തിന് നിദാനം -സൽമാൻ രാജാവ്
text_fieldsറിയാദ്: ജനങ്ങളുടെ നിശ്ചയദാർഢ്യവും ആവേശവും കൊണ്ട് ആഗോള കായിക വിനോദ കേന്ദ്രങ്ങളിലൊന്നായി സൗദി അറേബ്യ അതിന്റെ സ്ഥാനം സ്ഥാപിക്കുന്നതിൽ വിജയിച്ചതായി സൽമാൻ രാജാവ് പറഞ്ഞു. 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ഫയലിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ച അവസരത്തിലാണ് ഇക്കാര്യം പറഞ്ഞത്.
സ്പോർട്സിന്റെ പ്രാധാന്യം, ഓരോ മനുഷ്യനിലും അതിന്റെ ഗുണപരമായ സ്വാധീനം, ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കുന്നതിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമൂഹങ്ങൾക്കിടയിൽ പാലങ്ങൾ നിർമിക്കുന്നതിലും അതിന്റെ ഫലപ്രദമായ പങ്ക് എന്നിവയിൽ രാജ്യം വിശ്വസിക്കുന്നുവെന്നും സൽമാൻ രാജാവ് പറഞ്ഞു.
2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അതിന്റെ നോമിനേഷൻ ഫയൽ സമർപ്പിച്ചതിൽ സന്തോഷമുണ്ട്. ഈ സുപ്രധാന കായികമാമാങ്കത്തിന് ആതിഥേയത്വം വഹിക്കാൻ അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ച് പ്രവർത്തിക്കും.
രാജ്യാന്തര സമൂഹത്തിന്റെ ശ്രമങ്ങൾക്കും സഹകരണത്തിനും പുറമെ രാജ്യം സൃഷ്ടിക്കുന്ന കഴിവുകളുണ്ടാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
ഇത് നമ്മുടെ പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കുകയും ഫുട്ബാൾ കായികരംഗത്തിന് ശോഭനവും തിളക്കമാർന്നതുമായ ഭാവി സൃഷ്ടിക്കുകയും 2034ന് അപ്പുറത്തേക്ക് വ്യാപിക്കുന്ന ഒരു നല്ല പാരമ്പര്യം സൃഷ്ടിക്കുകയും ചെയ്യും. കായിക മേഖലയിലെ നിക്ഷേപത്തിന് വലിയ പ്രാധാന്യം നൽകുന്നതാണ് ‘സൗദി വിഷൻ 2030’ എന്നും സൽമാൻ രാജാവ് സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.